'ഓപ്പറേഷന്‍ തൂഫാന്‍'; അരീക്കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന വന്‍ രാസലഹരി വേട്ട, പെണ്‍കുട്ടിയടക്കം നാലംഗ സംഘം വലയില്‍
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓപ്പറേഷന്‍ തൂഫാന്‍’; അരീക്കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന വന്‍ രാസലഹരി വേട്ട, പെണ്‍കുട്ടിയടക്കം നാലംഗ സംഘം വലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 11:36 am IST
FacebookTwitterWhatsAppTelegram

അരീക്കോട്: മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലഹരിവില്പന നടത്തിവന്ന അന്തര്‍സംസ്ഥാന ശൃംഖലയിലെ പ്രധാനികള്‍ പോലീസ് പിടിയില്‍. അരീക്കോട് കൈപ്പകുളത്തെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നാലംഗ ലഹരിക്കടത്ത് സംഘത്തെ പോലീസ് കുടുക്കിയത്. ഇവരില്‍ നിന്നും വിപണിയില്‍ വന്‍ വിലമതിക്കുന്ന 14.120 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീര്‍ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായ പ്രതികള്‍. മഞ്ചേരി, അരീക്കോട്, കാവനൂര്‍, പൂക്കളത്തൂര്‍, തൃപ്പനച്ചി തുടങ്ങിയ പ്രദേശങ്ങളിലെ ലഹരി വിതരണത്തിന്റെ പ്രധാന ഉറവിടമായിരുന്നു ഈ സംഘമെന്ന് പോലീസ് വ്യക്തമാക്കുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച കൃത്യമായ രഹസ്യവിവരമാണ് പ്രതികളിലേക്ക് വഴിതുറന്നത്.

തുടര്‍ന്ന് കൊണ്ടോട്ടി എഎസ്പി കാര്‍ത്തിക് ബാലകുമാര്‍, അരീക്കോട് ഇന്‍സ്‌പെക്ടര്‍ ശൈലേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പേരില്‍ ലോഡ്ജില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പിടിയിലായവരില്‍ മുഹമ്മദ് ദില്‍ഷാദ്, സജ്മീര്‍ എന്നിവര്‍ മുന്‍പും സമാനമായ ലഹരിക്കടത്ത് കേസുകളില്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ വീണ്ടും പഴയ ലഹരിവ്യാപാര ശൃംഖല സജീവമാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കെണിയിലാക്കാന്‍ പെണ്‍കുട്ടികളെ അടക്കം സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Tags: malapuramoperation thoofandrug dealers arrested
ShareTweetSendShare

More News from this section

 ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും തന്റെ ചെറുകഥ മോഷ്ടിച്ചുണ്ടാക്കിയത്; ഒന്ന് മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചത്, മറ്റൊന്ന് യൂട്യൂബ് ചാനലിൽ പറഞ്ഞ അനുഭവം; തലക്കെട്ടിൽ പോലും സാമ്യം; ആർ. ശ്രീലേഖ

‘എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്…’; മൂന്ന് കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിറവ്യത്യാസം; തിരുവാഭരണ കമ്മീഷണർ പരിശോധന നടത്തി

പകര്‍ച്ചവ്യാധി ഭീതിയില്‍ കോഴിക്കോട്: നിപയ്‌ക്കും ഷിഗെല്ലയ്‌ക്കും പിന്നാലെ മലേറിയയും; പ്രതിരോധം ശക്തമാക്കി ആരോഗ്യരംഗം

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

Latest News

കോടികളുടെ സ്പാനിഷ് പടയെ തളച്ച 40-കാരന്‍ ‘മതില്‍’; ലോകകപ്പ് വേദിയില്‍ കാണികളെ ഞെട്ടിച്ച വോസിന്യ

ഹോര്‍മുസ് കടലിടുക്കിലൂടെ ആദ്യ ഇന്ത്യന്‍ എല്‍എന്‍ജി കപ്പല്‍ ‘ദിശ’ സുരക്ഷിതമായി കടന്നുപോയി; യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ നിര്‍ണായക നീക്കം

മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി

ചുമ മരുന്നുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; നിർണ്ണായകമായ വിജ്ഞാപനവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

‘ഓപ്പറേഷന്‍ തൂഫാന്‍’; അരീക്കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന വന്‍ രാസലഹരി വേട്ട, പെണ്‍കുട്ടിയടക്കം നാലംഗ സംഘം വലയില്‍

നീറ്റ് യുജി പുനഃപരീക്ഷ; രാജ്യത്ത് ടെലഗ്രാം ആപ്പിന് താൽക്കാലിക നിയന്ത്രണം; ജൂൺ 22 വരെ ബാധകം

‘കുനാൽ ഘോഷ് ജനങ്ങളെ ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ല; അയാൾ അത് അർഹിക്കുന്നുണ്ട്’; തൃണമൂൽ എംഎൽഎയ്‌ക്ക് നേരെ ജനങ്ങളുടെ ചീമുട്ടയേറ്

പ്രാണനായിരുന്നു ആ കുഞ്ഞു ലോകം; പവർക്കട്ടിൽ മീനുകള്‍ ചത്തുപൊങ്ങിതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies