മാസപ്പടി കേസ്: ഇന്ന് ഇ.ഡി. മുന്നില്‍ വീണ വിജയന്‍ ഹാജരാകുമോ? അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടി കേസ്: ഇന്ന് ഇ.ഡി. മുന്നില്‍ വീണ വിജയന്‍ ഹാജരാകുമോ? അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 08:29 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ വിജയന്‍ ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഓഫീസില്‍ ഹാജരാകേണ്ടതാണ്. നേരത്തെ ജൂണ്‍ 12-ന് ചോദ്യംചെയ്യലിനായി ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ എത്താതിരുന്നതിനെ തുടര്‍ന്ന് പുതിയ തീയതിയായി ജൂണ്‍ 17 നിശ്ചയിക്കുകയായിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന സമര്‍പ്പിക്കാമെന്ന വീണയുടെ ആവശ്യം ഇ.ഡി. അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതിയ സമന്‍സ് നല്‍കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ വീണ്ടും സമയം നീട്ടണമെന്നോ അവധി അനുവദിക്കണമെന്നോ ആവശ്യപ്പെട്ട് വീണയുടെ ഭാഗത്തുനിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

കരിമണല്‍ ഖനന മേഖലയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകാനാണ് ഇ.ഡി. നിര്‍ദേശിച്ചിരിക്കുന്നത്. വീണ ഇന്ന് ഹാജരാകുമോ എന്നതിലാണ് അന്വേഷണ ഏജന്‍സിയും രാഷ്‌ട്രീയ കേന്ദ്രങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് കരിമണല്‍ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത, കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ ഭാര്യയും സി.എം.ആര്‍.എല്‍., എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ജയ എസ്. കര്‍ത്ത എന്നിവരെ ഇന്നലെ ഇ.ഡി. വിശദമായി ചോദ്യം ചെയ്തിരുന്നു.

ഇ.ഡി. മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്ന കഴിഞ്ഞ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. കേസിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്തഘട്ട നടപടികള്‍ തീരുമാനിക്കുക.

ഇന്ന് വീണ വിജയന്‍ ഇ.ഡി. ഓഫീസില്‍ ഹാജരാകുമോ, അല്ലെങ്കില്‍ വീണ്ടും സമയം തേടുമോ എന്നതും അന്വേഷണത്തില്‍ എന്തെല്ലാം പുതിയ വിവരങ്ങള്‍ പുറത്തുവരുമെന്നതും രാഷ്‌ട്രീയ-നിയമ വൃത്തങ്ങളില്‍ ആകാംക്ഷയോടെ ഉറ്റുനോക്കപ്പെടുകയാണ്.

Tags: EDveena vijayanMASAPPADI CASE
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies