കറുത്ത മാസ്‌കും കനത്ത സുരക്ഷയും; ഇ.ഡിക്ക് മുന്നില്‍ വീണ വിജയന്‍ ഹാജര്‍! സിഎംആര്‍എല്‍എക്‌സാലോജിക് കേസില്‍ നിര്‍ണായക നീക്കം
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുത്ത മാസ്‌കും കനത്ത സുരക്ഷയും; ഇ.ഡിക്ക് മുന്നില്‍ വീണ വിജയന്‍ ഹാജര്‍! സിഎംആര്‍എല്‍എക്‌സാലോജിക് കേസില്‍ നിര്‍ണായക നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 11:15 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി. ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസിനും അഭിഭാഷകയ്‌ക്കുമൊപ്പമാണ് രാവിലെ 10.30ഓടെ കറുത്ത മാസ്‌ക് ധരിച്ച് വീണ എത്തിയത്. ഓഫീസിന് പരിസരത്ത് ശക്തമായ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്‍ കമ്പനിയും തമ്മില്‍ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ വീണയ്‌ക്ക് ലഭിച്ചതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ചോദ്യം ചെയ്യലില്‍ പ്രധാനമായും പരിശോധിക്കുന്നത്.

രേഖകള്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും നേരിട്ട് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമുള്ള വീണയുടെ ആവശ്യം ഇ.ഡി അംഗീകരിച്ചില്ല. തുടര്‍ന്നാണ് അവര്‍ നേരിട്ട് ഹാജരായത്. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, മകളും കമ്പനി ഡയറക്ടറുമായ ഷിബി എസ്. കര്‍ത്ത എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശശിധരന്‍ കര്‍ത്ത സ്വന്തം ചോദ്യം ചെയ്യല്‍ മാറ്റിവെക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags: questioningveena vijayanED OFFICEappears
ShareTweetSendShare

More News from this section

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

പ്രകടമാക്കാത്ത സ്‌നേഹത്തിന് ഭൂമിയിലൊരു മറുപേര്; വെയിലേറ്റ് വാടുമ്പോഴും മക്കള്‍ക്ക് തണലാകുന്നവര്‍; ഇന്ന് ലോക പിതൃദിനം

Latest News

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

‘ഇന്ത്യ ധര്‍മ്മശാലയല്ല; നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies