മാസപ്പടി കേസ്: വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; മൊഴികളിൽ പൊരുത്തക്കേടെന്ന് കണ്ടെത്തൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടി കേസ്: വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; മൊഴികളിൽ പൊരുത്തക്കേടെന്ന് കണ്ടെത്തൽ

സിഎംആർഎല്ലിനം ഐടി സേവനം നൽകിയെന്നതിന് രേഖകളില്ല; 2.78 കോടി രൂപയുടെ വിനിയോഗത്തിലും വ്യക്തതയില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 11:43 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജിക് ഉടമയായ വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയുടെ മകൾക്ക് പുതിയ സമൻസ് ഉടൻ നൽകുമെന്നാണ് സൂചന. നേരത്തെ  നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്.

കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (CMRL) നിന്ന് എക്‌സാലോജിക് സ്ഥാപനത്തിന് ലഭിച്ച പണം ഐടി സേവനങ്ങളുടെ പ്രതിഫലമായിരുന്നുവെന്നാണ് വീണ ടി. അന്വേഷണ സംഘത്തോട് വിശദീകരിച്ചത്. എന്നാൽ, അത്തരം സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന കരാറുകളോ ഇൻവോയിസുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

സിഎംആർഎൽ പ്രതിനിധികളുമായി ഐടി സേവനങ്ങളെ സംബന്ധിച്ച ചർച്ചകൾ നേരിട്ടാണ് നടത്തിയതെന്നും അതിനാൽ പ്രത്യേക രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണയുടെ വിശദീകരണം. എക്‌സാലോജിക് സ്ഥാപനം നിലവിൽ പ്രവർത്തനരഹിതമായതിനാൽ, സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളിലായിരുന്നു ചില വിവരങ്ങൾ ഉണ്ടായിരുന്നതെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിശദീകരണങ്ങൾ അന്വേഷണത്തെ തൃപ്തിപ്പെടുത്തുന്നതല്ലെന്നാണ് ഇഡി വിലയിരുത്തുന്നത്.

സിഎംആർഎലൽ നിന്ന് ലഭിച്ച 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചുവെന്ന കാര്യത്തിലും വീണയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളിലും രേഖകളുടെ അഭാവവും അന്വേഷണത്തിൽ നിർണായക വിഷയമായി മാറിയിട്ടുണ്ട്.

അതേസമയം, ഈ കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സമർപ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകൾ ഇഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കേസിന്റെ സാമ്പത്തിക വശങ്ങൾ കൂടുതൽ വ്യക്തമായി പരിശോധിക്കാൻ ഈ രേഖകൾ നിർണായകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

SFIOയുടെ അനുബന്ധ രേഖകൾ ലഭിച്ച ശേഷം അവ വിശദമായി പരിശോധിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ വീണ ടി.ക്ക് വീണ്ടും സമൻസ് നൽകി കൂടുതൽ ചോദ്യം ചെയ്യൽ നടത്തുകയും ചെയ്യുമെന്നാണ് വിവരം. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടുകളുടെ സാധ്യത, പണത്തിന്റെ യഥാർഥ സ്വഭാവം, സേവനം നൽകിയെന്ന അവകാശവാദത്തിന്റെ വിശ്വാസ്യത എന്നിവയാണ് ഇഡി ഇനി പ്രധാനമായും പരിശോധിക്കുക.

 

Tags: EDveena vijayanCMRL
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies