സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2026, 02:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഈ മാസം 29ന് ഹാജരാകാന്‍ സമന്‍സ് നല്‍കി. അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ക്കായി കൂടുതല്‍ രേഖകളും തെളിവുകളും ശേഖരിക്കുന്നതിലാണ് ഇഡി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്എഫ്ഐഒ) നിന്ന് ഇതുവരെ ഇഡിക്ക് ലഭിച്ചിട്ടില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും രേഖകള്‍ കൈമാറാത്ത സാഹചര്യത്തില്‍, ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി എസ്എഫ്ഐഒ ഉദ്യോഗസ്ഥരുമായി വീണ്ടും ചര്‍ച്ച നടത്താനാണ് ഇഡിയുടെ തീരുമാനം. ആകെ 134 രേഖകളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.

മുമ്പ് ലഭിച്ചിരുന്ന വിവരങ്ങള്‍ പ്രകാരം രേഖകള്‍ ലഭിച്ചതിന് ശേഷമേ വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള തീയതി നിശ്ചയിക്കൂ എന്നായിരുന്നു സൂചന. എന്നാല്‍ അന്വേഷണം വേഗത്തിലാക്കുന്ന സാഹചര്യത്തിലാണ് പുതിയ സമന്‍സ് നല്‍കിയിരിക്കുന്നത്.

ഇതിനിടെ കേസില്‍ താല്‍ക്കാലിക സ്വത്ത് മരവിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. വിവിധ ബാങ്കുകളിലായി 242 അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 18 കോടി രൂപയാണ് ഇഡി മരവിപ്പിച്ചത്. ഇതില്‍ വീണയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളും എക്സാലോജിക് കമ്പനിയുടെ ഒരു അക്കൗണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്.

കേസിലെ സാമ്പത്തിക ഇടപാടുകളുടെ മുഴുവന്‍ ശൃംഖലയും പരിശോധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമം. എസ്എഫ്ഐഒയില്‍ നിന്ന് ലഭിക്കാനുള്ള രേഖകളും തുടര്‍ചോദ്യം ചെയ്യലുകളും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Tags: veena vijayanEd noticequestioning again
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies