തൊഴിലില്ലാത്തവര്‍ക്ക് പ്രതിമാസ ധനസഹായം മുതല്‍ 70,000 നിയമനങ്ങള്‍ വരെ; പശ്ചിമ ബംഗാള്‍ ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊഴിലില്ലാത്തവര്‍ക്ക് പ്രതിമാസ ധനസഹായം മുതല്‍ 70,000 നിയമനങ്ങള്‍ വരെ; പശ്ചിമ ബംഗാള്‍ ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 02:07 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്ത സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു. സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍സൃഷ്ടി, വിദ്യാഭ്യാസം, വനിതാ ശാക്തീകരണം എന്നിവ മുന്‍നിര്‍ത്തിയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലില്ലാത്ത യുവാക്കള്‍ക്കായി ‘ഭരോസ’ പദ്ധതി പ്രഖ്യാപിച്ചാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം.

21 മുതല്‍ 45 വയസ് വരെയുള്ള തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം നല്‍കും. ബിരുദമില്ലാത്ത തൊഴിലില്ലാത്തവര്‍ക്ക് 2,000 രൂപ വീതം പ്രതിമാസ ധനസഹായം ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്ത്രീകളുടെ ക്ഷേമത്തിനും യാത്രാസൗകര്യത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്ന ബജറ്റില്‍, വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്നതിനായി 550 കോടി രൂപ വകയിരുത്തി. കൂടാതെ വനിതകള്‍ക്കായുള്ള സാമ്പത്തിക സഹായ പദ്ധതിയായ അന്നപൂര്‍ണ യോജന നടപ്പാക്കാന്‍ 36,000 കോടി രൂപ നീക്കിവെച്ചതായും പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ മേഖലയിലും വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായത്. ഉത്തര ബംഗാളില്‍ ആദ്യമായി ഐഐടിയും ഐഐഎമ്മും സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിലൂടെ മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. വ്യോമഗതാഗത വികസനത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്ത വിമാനത്താവളത്തിലെ തിരക്ക് കുറയ്‌ക്കുന്നതിനായി കല്യാണിയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മ്മിക്കാന്‍ 1,000 മുതല്‍ 1,500 ഏക്കര്‍ വരെ ഭൂമി കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായി പുരുലിയ, ബാലൂര്‍ഘട്ട്, മാല്‍ഡ എന്നീ പ്രദേശങ്ങളില്‍ പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്നും കൂച്ച് ബിഹാര്‍ വിമാനത്താവളം വികസിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ വന്‍ നിയമനങ്ങള്‍ക്കും ബജറ്റ് വഴി വഴിയൊരുങ്ങും. സംസ്ഥാന പോലീസില്‍ ഒഴിവുള്ള 20,000 തസ്തികകളും, വിദ്യാഭ്യാസ മേഖലയിലെ 50,000 അധ്യാപക ഒഴിവുകളും നികത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി സഭയില്‍ വ്യക്തമാക്കി.

Tags: west bengalBudget
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies