ബ്രിട്ടനില്‍ രാഷ്ട്രീയ ഭൂചലനം; കെയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു, ലേബര്‍ പാര്‍ട്ടിയില്‍ പുതിയ നേതാവിനായുള്ള പോരാട്ടത്തിന് തുടക്കം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടനില്‍ രാഷ്‌ട്രീയ ഭൂചലനം; കെയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു, ലേബര്‍ പാര്‍ട്ടിയില്‍ പുതിയ നേതാവിനായുള്ള പോരാട്ടത്തിന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 02:26 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സമ്മര്‍ദവും നേതൃത്വമാറ്റത്തിനായുള്ള ആവശ്യവും ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം പദവി ഒഴിയുന്നതായി അറിയിച്ചത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.

10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ നടത്തിയ പ്രസ്താവനയില്‍, പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആശങ്കകള്‍ ഗൗരവമായി പരിഗണിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് രാജിയെന്നും അദ്ദേഹം വിശദീകരിച്ചു.

ആറ് വര്‍ഷം മുന്‍പ് ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തപ്പോള്‍ പാര്‍ട്ടി അവസാനിച്ചുവെന്നായിരുന്നു പലരും വിലയിരുത്തിയതെന്നും എന്നാല്‍ കഠിനാധ്വാനത്തിലൂടെ ആ ധാരണ മാറ്റാന്‍ കഴിഞ്ഞതായും സ്റ്റാര്‍മര്‍ പറഞ്ഞു. എല്ലാവര്‍ക്കും സമാന അവസരവും മാന്യമായ ജീവിതവുമുള്ള ഒരു ബ്രിട്ടന്‍ കെട്ടിപ്പടുക്കാനാണ് തന്റെ നേതൃത്വത്തില്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക രംഗത്ത് രാജ്യം കൂടുതല്‍ ശക്തമായതായും തൊഴിലാളികളുടെ അവകാശങ്ങള്‍ വിപുലീകരിച്ചതായും ദാരിദ്ര്യത്തില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഉയര്‍ത്തിക്കൊണ്ടുവന്നതായും അദ്ദേഹം അവകാശപ്പെട്ടു. തന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായി ഈ വിഷയങ്ങളെയാണ് സ്റ്റാര്‍മര്‍ ചൂണ്ടിക്കാട്ടിയത്.

പാര്‍ട്ടിയെ അടുത്ത തിരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ താനാണോ ഏറ്റവും അനുയോജ്യനായ നേതാവെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നതെന്നും അതിനുള്ള മറുപടി താന്‍ കേട്ടുകഴിഞ്ഞുവെന്നും പറഞ്ഞ സ്റ്റാര്‍മര്‍, അതിന്റെ അടിസ്ഥാനത്തിലാണ് രാജി തീരുമാനമെടുത്തതെന്ന് പ്രഖ്യാപിച്ചു. പുതിയ നേതാവ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്റ്റാര്‍മറുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം കഴിഞ്ഞ മാസങ്ങളായി ശക്തമായിരുന്നുവെങ്കിലും, ആന്‍ഡി ബേണ്‍ഹാമിന്റെ സമീപകാല രാഷ്‌ട്രീയ മുന്നേറ്റത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദം കൂടുതല്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വമാറ്റത്തിനുള്ള സാധ്യതകള്‍ ഇതോടെ ശക്തിപ്പെട്ടു.

രാജിയോടെ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവാരെന്ന ചര്‍ച്ച സജീവമായി. ആന്‍ഡി ബേണ്‍ഹാമിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നേതൃത്വമത്സരം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും മത്സരരംഗത്തുണ്ടാകാമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Tags: UK PMKeir StarmerQuits As British PMMounting Labour Pressure
ShareTweetSendShare

More News from this section

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ പൊരുതി; പാകിസ്ഥാന്റെ കണ്ണിലെ കരടായ മഹ്റാങ് ബലൂച്ചിന് ജീവപര്യന്തം; മേൽക്കോടതിയെ സമീപിക്കുമെന്ന് ബലൂച് യക്ജെഹ്തി കമ്മിറ്റി

“Bienvenue Modiji, ഓം നമഃ ശിവായ ജയ് ഭാരത്” വൈറലായി; സൗഹൃദം പാടിയ ഇന്തോ-ഫ്രഞ്ച് ഗാനം സോഷ്യൽ മീഡിയയിൽ തരംഗം

ഖത്തർ പ്രകൃതി വാതക പ്ലാന്റിൽ വൻ സ്ഫോടനം; തീപിടിത്തം, നിരവധി പേർക്ക് പരിക്ക്

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

‘മോദി ദീര്‍ഘദര്‍ശിത്വമുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies