'പ്രഖ്യാപനങ്ങളുടെ പെരുമഴ, പണമെവിടെ?'; സംസ്ഥാന ബജറ്റിനെതിരെ ബി.ബി. ഗോപകുമാറിന്റെ രൂക്ഷ വിമര്‍ശനം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പ്രഖ്യാപനങ്ങളുടെ പെരുമഴ, പണമെവിടെ?’; സംസ്ഥാന ബജറ്റിനെതിരെ ബി.ബി. ഗോപകുമാറിന്റെ രൂക്ഷ വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 07:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നിയമസഭാ കക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പാക്കാന്‍ ആവശ്യമായ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്ത, യാഥാര്‍ഥ്യബോധമില്ലാത്ത രേഖയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ ആരോപിച്ചു.

ബജറ്റിലെ നിരവധി പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ പേരുമാറ്റം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വികസനത്തിന്റെ ചിത്രം വരച്ചുകാട്ടാന്‍ ശ്രമിച്ചെങ്കിലും കണക്കുകളിലും വകയിരുത്തലുകളിലും അത് പ്രതിഫലിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

യുവാക്കള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവരെ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവയ്‌ക്ക് വളരെ കുറഞ്ഞ തുക മാത്രമാണ് വകയിരുത്തിയതെന്ന് ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. വയോജന ക്ഷേമത്തിനും ഗ്ലോബല്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിനും സമാനമായ 10 കോടി രൂപ വീതം മാറ്റിവെച്ചിരിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാനത്തിന് ലഭിക്കാനുള്ള ഏകദേശം 25,000 കോടി രൂപയുടെ നികുതി കുടിശ്ശിക എങ്ങനെ പിരിച്ചെടുക്കുമെന്നതിനെക്കുറിച്ച് ബജറ്റില്‍ ഒരു സൂചനപോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ബജറ്റിനെ അപേക്ഷിച്ച് പദ്ധതി വിഹിതത്തില്‍ കുറവുണ്ടായതായും വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വേണമെന്ന് പറയുമ്പോഴും കഴിഞ്ഞ ബജറ്റിനെക്കാള്‍ 302 കോടി രൂപ കുറവാണ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാഗര്‍മാല ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികളെ പുതിയ പേരില്‍ അവതരിപ്പിച്ചാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിന് അനുവദിച്ച സാഗര്‍മാല പദ്ധതിയെ അടിസ്ഥാനമാക്കി ‘മിഷന്‍ സമുദ്ര’ എന്ന പേരില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണെന്നും ഇത് യഥാര്‍ത്ഥത്തില്‍ പുതിയ ആശയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ അവസ്ഥ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നതാണെന്നും ഗോപകുമാര്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വര്‍ധനയുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശവും ബജറ്റില്‍ ഇല്ലാത്തതും അദ്ദേഹം വിമര്‍ശനവിധേയമാക്കി.

ഐഎന്‍ടിയുസ് നേതാവ് ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കശുവണ്ടി അഴിമതി ആരോപണത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ ആര്‍എസ്എസിനെ സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതും അദ്ദേഹം പരാമര്‍ശിച്ചു.

കേരളത്തില്‍ ഭാവിയില്‍ ബിജെപിക്കും ഭരണസാധ്യതയുണ്ടെന്ന സി.പി.എം അംഗം സി. രവീന്ദ്രനാഥിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത ഗോപകുമാര്‍, സംസ്ഥാന രാഷ്‌ട്രീയത്തില്‍ പുതിയ സാഹചര്യങ്ങള്‍ രൂപപ്പെടുകയാണെന്ന വിലയിരുത്തലും പങ്കുവച്ചു.

Tags: Budgetbb gopakumarudf government
Share
Tweet
SendShare

More News from this section

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies