കൊച്ചി: ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടം നടത്തിയ സത്യപ്രതിജ്ഞയാണ് കോടതി അസാധുവാക്കിയത്.
ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. നിയമപരമായി നിർദ്ദിഷ്ട രീതിയിൽ അല്ലാത്ത സത്യപ്രതിജ്ഞ സ്വീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.














