സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 09:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സീഷെല്‍സിന്റെ ദേശീയ ദിനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 27 മുതല്‍ 29 വരെ ദ്വീപ് രാഷ്‌ട്രം സന്ദര്‍ശിക്കും. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഒരു വിഭാഗവും ഇന്ത്യന്‍ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും ചടങ്ങുകളില്‍ പങ്കെടുക്കും. 2015-ന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ സീഷെല്‍സ് സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യസീഷെല്‍സ് ബന്ധത്തിന്റെ വിവിധ മേഖലകളിലെ സഹകരണം വിലയിരുത്തുന്നതിനൊപ്പം പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളിലും ഇരുനേതാക്കളും ചര്‍ച്ച നടത്തും.

കൂടാതെ, സീഷെല്‍സ് ദേശീയ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും അവിടെയുള്ള ഇന്ത്യന്‍ വംശജരുമായി സംവദിക്കുകയും ചെയ്യും. ചരിത്രപരവും സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൊണ്ട് ഇന്ത്യയും സീഷെല്‍സും ദീര്‍ഘകാല സൗഹൃദമാണ് പങ്കിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രധാന സമുദ്ര അയല്‍രാജ്യമായ സീഷെല്‍സിന് ഇന്ത്യയുടെ ‘വിഷന്‍ മഹാസാഗര്‍’ പദ്ധതിയിലും ഗ്ലോബല്‍ സൗത്ത് സഹകരണ കാഴ്ചപ്പാടിലും സുപ്രധാന സ്ഥാനമാണുള്ളത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സീഷെല്‍സ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡിജിറ്റല്‍ പരിവര്‍ത്തനം, സാമ്പത്തിക വികസനം, സമുദ്ര സുരക്ഷ, പ്രതിരോധ സഹകരണം എന്നിവയില്‍ കൂടുതല്‍ ഏകോപനത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. സീഷെല്‍സിലെ ഡിജിറ്റല്‍ ഭരണസംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതിനും ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇരു രാജ്യങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി 175 മില്യണ്‍ യുഎസ് ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ രൂപ അടിസ്ഥാനത്തിലുള്ള വായ്പാ സഹായവും ഗ്രാന്റ് സഹായവും ഉള്‍പ്പെടുന്നു. വികസന പദ്ധതികള്‍, ശേഷി വികസനം, സമുദ്ര സുരക്ഷ, പ്രതിരോധ സഹകരണം, സുസ്ഥിര വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ ഈ സഹായം വിനിയോഗിക്കാനാണ് തീരുമാനം.

Tags: Narendra Modivisitseychelles
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies