ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2026, 05:42 pm IST
Facebook
Twitter
WhatsAppTelegram

ലൂസേണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനത്തിന്റെ മറ്റൊരു സുവര്‍ണ അധ്യായം. 2026 വേള്‍ഡ് റോയിങ് കപ്പ് മൂന്നില്‍ ഇന്ത്യയുടെ ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും ചേര്‍ന്ന് രാജ്യത്തിന് ആദ്യമായി ലോക റോയിങ് കപ്പ് സ്വര്‍ണമെഡല്‍ സമ്മാനിച്ച് ചരിത്രം രചിച്ചു. ലൂസേണില്‍ നടന്ന ലൈറ്റ്‌വെയ്റ്റ് മെന്‍സ് ഡബിള്‍ സ്‌കള്‍സ് ഫൈനലിലാണ് ഇന്ത്യന്‍ സഖ്യം അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

6 മിനിറ്റ് 26.09 സെക്കന്‍ഡ് സമയം കുറിച്ചാണ് ഇന്ത്യന്‍ ജോഡി ഫിനിഷിംഗ് ലൈന്‍ ആദ്യം കടന്നത്. വെറും ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഹോങ്കോങ് സഖ്യം (6:27.14) രണ്ടാം സ്ഥാനത്തും നെതര്‍ലന്‍ഡ്‌സ് (6:27.36) മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അവസാന മീറ്ററുകള്‍ വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ ചരിത്രവിജയം.

ഏറ്റവും ശ്രദ്ധേയമായ കാര്യം, ലക്ഷ്യയുടെയും ഉജ്ജ്വലിന്റെയും അന്താരാഷ്‌ട്ര അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ലോക റോയിങ് കപ്പ് ഒന്നാം ഘട്ടത്തിലെ ജേതാക്കളായ ഹോങ്കോങ്ങിന്റെ ലം സാന്‍ തുങ് – ചാന്‍ ടിക് ലങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണത്തിലേക്ക് തുഴഞ്ഞുകയറിയത്.

ഇരുവരും ഇന്ത്യന്‍ സൈന്യത്തിലെ ഹവില്‍ദാര്‍മാരാണ്. ലോക റോയിങ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 18 അംഗ സംഘത്തില്‍ 17 പേരും ഇന്ത്യന്‍ സൈന്യത്തില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഇന്ത്യന്‍ നാവികസേനയില്‍ നിന്നുമാണ്. ചരിത്രവിജയത്തിന് പിന്നാലെ Indian Army Sports And Adventure Wing സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനമറിയിച്ചു.

‘ഇന്ത്യയുടെ ആദ്യ വേള്‍ഡ് റോയിങ് കപ്പ് സ്വര്‍ണം. ഹവില്‍ദാര്‍ ലക്ഷ്യയും ഹവില്‍ദാര്‍ ഉജ്ജ്വല്‍ കുമാര്‍ സിംഗും ലൂസേണില്‍ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യന്‍ സൈന്യത്തിനും രാജ്യത്തിനും അഭിമാന നിമിഷം.’ ‘ഇത് ഇന്ത്യന്‍ റോയിങ്ങിന്റെ പുതിയ യുഗം’. ആര്‍മി റോയിങ് നോഡിന്റെ കമാന്‍ഡിങ് ഓഫീസര്‍ കര്‍ണല്‍ രാമകൃഷ്ണന്‍ ഈ നേട്ടത്തെ ഇന്ത്യന്‍ റോയിങ് ചരിത്രത്തിലെ വഴിത്തിരിവായി വിശേഷിപ്പിച്ചു.

‘ഇന്ത്യന്‍ റോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ലോകോത്തര പരിശീലനത്തിന്റെയും ഫലമാണ് ഈ സ്വര്‍ണം. ഭാവിയില്‍ ഒളിമ്പിക് മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് ഈ വിജയം വലിയ പ്രചോദനമാകും.’ ലോക റോയിങ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് വേള്‍ഡ് റോയിങ് കപ്പ് നടക്കുന്നത്. ഒളിമ്പിക് നിലവാരത്തിലുള്ള നിരവധി ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടം രാജ്യത്തിന്റെ റോയിങ് ചരിത്രത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുകയാണ്.

Tags: World Rowing Cupfirst ever gold medalLakshay and Ujjwal Kumar Singh
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies