അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 07:52 pm IST
Facebook
Twitter
WhatsAppTelegram

റാംപൂര്‍: സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരുകാലത്ത് തെറ്റായ കൈകളില്‍പ്പെട്ട ‘റാംപുരി കത്തി’ ഭൂമി കയ്യേറാനും ജനങ്ങളെ ഭീഷണിപ്പെടുത്താനുമാണ് ഉപയോഗിച്ചതെങ്കില്‍, ഇന്ന് ബിജെപിയുടെ ‘ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍’ ഭരണത്തില്‍ അതേ റാംപുരി കത്തി ജനസുരക്ഷയുടെയും വികസനത്തിന്റെയും പ്രതീകമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. റാംപൂരില്‍ 690 കോടിയിലധികം രൂപ ചെലവില്‍ നടപ്പാക്കുന്ന 102 വികസന പദ്ധതികളുടെ ഉദ്ഘാടനംയും ശിലാസ്ഥാപനവും നിര്‍വഹിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘റാംപുരി കത്തി തെറ്റായ കൈകളില്‍ എത്തിയാല്‍ കൊള്ളയ്‌ക്കും അതിക്രമങ്ങള്‍ക്കുമാണ് ഉപയോഗിക്കുക. അതുപോലെയാണ് സമാജ്വാദി പാര്‍ട്ടി അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കയ്യേറിയതും അവരെ ചൂഷണം ചെയ്തതും. ഇന്ന് ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ അതേ റാംപുരി കത്തി ജനങ്ങളുടെ സുരക്ഷയുടെ പ്രതീകമായി മാറിയിരിക്കുകയാണ്. സുരക്ഷയാണ് വികസനത്തിന്റെ അടിത്തറ,’ യോഗി പറഞ്ഞു.

സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിന്റെയും മുതിര്‍ന്ന നേതാവ് ആസം ഖാന്റെയും കുടുംബങ്ങളെ പേരെടുത്തുപറയാതെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. മുമ്പ് വികസനം ഉണ്ടായിരുന്നത് ‘സൈഫായി കുടുംബത്തിനും റാംപൂര്‍ കുടുംബത്തിനും’ മാത്രമായിരുന്നുവെന്നും, സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

2017-ല്‍ ബിജെപി അധികാരത്തിലെത്തുന്നതിന് മുമ്പ് ഉത്തര്‍പ്രദേശില്‍ നിയമ-സമാധാന നില തകര്‍ന്നിരുന്നുവെന്നും, സ്ത്രീകള്‍ക്കും വ്യാപാരികള്‍ക്കും സുരക്ഷയില്ലാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും കര്‍ഷകരും യുവാക്കളും കടുത്ത പ്രതിസന്ധി നേരിട്ടിരുന്നുവെന്നും യോഗി ആരോപിച്ചു. സര്‍ക്കാര്‍ നിയമനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴെല്ലാം ‘അമ്മാവന്‍-മരുമകന്‍ കൂട്ടുകെട്ട്’ പണം തട്ടിയെടുത്തിരുന്നുവെന്നും, ഒടുവില്‍ കോടതികള്‍ക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും അഖിലേഷ് യാദവിനെയും ശിവ്പാല്‍ സിംഗ് യാദവിനെയും പരോക്ഷമായി വിമര്‍ശിച്ചു.

റാംപൂരില്‍ പാവപ്പെട്ടവരുടെയും ദളിത് വിഭാഗങ്ങളുടെയും ഭൂമി ബലമായി കൈയേറിയിരുന്നുവെന്നും, ഇന്ന് ആ സാഹചര്യം മാറി അടിസ്ഥാന സൗകര്യ വികസനവും മികച്ച റോഡ് ശൃംഖലയും പുതിയ നിക്ഷേപങ്ങളും ജില്ലയുടെ മുഖച്ഛായ മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തര്‍പ്രദേശ് ഇന്ന് രാജ്യത്തെ മുന്‍നിര സമ്പദ്വ്യവസ്ഥകളിലൊന്നായി വളര്‍ന്നതായും, പഞ്ചസാര, എഥനോള്‍, ധാന്യോല്‍പാദനം, പാല്‍ ഉല്‍പാദനം എന്നിവയില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഒരു ജില്ല, ഒരു ഉല്‍പ്പന്നം’ പദ്ധതിയിലൂടെ റാംപൂരിന്റെ പരമ്പരാഗത സാരി വര്‍ക്ക്, വയലിന്‍ നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്കും പുതിയ ഉണര്‍വ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ഞങ്ങളുടെ സര്‍ക്കാര്‍ തുഷ്ടീകരണത്തിന്റെ രാഷ്‌ട്രീയമല്ല, എല്ലാവരുടെയും സംതൃപ്തിയും സമഗ്ര വികസനവുമാണ് ലക്ഷ്യമിടുന്നത്. 75 ജില്ലകളിലും വിവേചനമില്ലാതെ ക്ഷേമപദ്ധതികളും വികസനവും എത്തിക്കുകയാണ് ബിജെപി സര്‍ക്കാര്‍,’ എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: samajwadi partyyogi adhityanathmisused Rampuri knife
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies