മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 10:14 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സി.എം.ആര്‍.എല്‍എക്‌സാലോജിക് മാസപ്പടി കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുന്‍ പൊതുമരാമത്ത് മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവും പാര്‍ട്ടി നിയമസഭാ കക്ഷി ചീഫ് വിപ്പുമായ പി.എ. മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലെത്തിയെന്നാണ് ലഭിക്കുന്ന വിവരം.

വീണ ടി.യുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവായ പി.എ. മുഹമ്മദ് റിയാസിന്റെ അക്കൗണ്ടുകളിലേക്ക് വന്‍തുകകള്‍ കൈമാറിയിട്ടുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയ്‌ക്ക് ലഭിച്ച പണം പിന്നീട് ആരുടെയെല്ലാം അക്കൗണ്ടുകളിലേക്ക് ഒഴുകിയെന്നതും അന്വേഷണത്തിന്റെ പ്രധാന ഭാഗമാണ്.

അന്വേഷണ വിവരങ്ങള്‍ പ്രകാരം, സി.എം.ആര്‍.എല്ലും എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രധാനമായും 2017 മുതല്‍ 2020 വരെയുള്ള കാലയളവിലായിരുന്നു. 2020 ജൂണ്‍ 15-നാണ് വീണയും പി.എ. മുഹമ്മദ് റിയാസും വിവാഹിതരായത്. ഒരു ലക്ഷം രൂപയുടെ മൂലധന നിക്ഷേപത്തില്‍ 2014-15 കാലയളവില്‍ വീണയുടെ പൂര്‍ണ ഉടമസ്ഥതയില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. തുടര്‍ന്ന് 2017-19 സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനി ഗണ്യമായ വരുമാനം നേടിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

സി.എം.ആര്‍.എല്‍, എക്‌സാലോജിക്കിന് പ്രതിമാസം മൂന്ന് ലക്ഷം രൂപയും, മാര്‍ക്കറ്റിങ ്‌ഐ.ടി കണ്‍സള്‍ട്ടന്റായി വീണയെ നിയമിച്ചതിന്റെ പേരില്‍ പ്രതിമാസം അഞ്ച് ലക്ഷം രൂപയും നല്‍കിയെന്നാണ് അന്വേഷണ രേഖകളിലുള്ളത്. ഈ വരുമാനം ലഭിച്ചശേഷം പണം എങ്ങനെയാണ് വിനിയോഗിച്ചതെന്നും, ഏതെല്ലാം അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം നടന്നതെന്നും ഇ.ഡി വിശദമായി പരിശോധിച്ചുവരികയാണ്.

ഇതിനിടെ ഇ.ഡി നടത്തിയ റെയ്ഡില്‍ മരവിപ്പിച്ച വീണയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടില്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, കേസിലെ സാമ്പത്തിക ഇടപാടുകളുടെ സമഗ്ര ശൃംഖല കണ്ടെത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍, ഫണ്ട് കൈമാറ്റങ്ങള്‍, ബന്ധപ്പെട്ട വ്യക്തികളുടെ സാമ്പത്തിക രേഖകള്‍ എന്നിവ വിശദമായി പരിശോധിച്ചുവരികയാണെന്നാണ് അന്വേഷണ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്വേഷണത്തിന്റെ തുടര്‍ഘട്ടങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴിയും രേഖകളും പരിശോധിക്കുമെന്നാണ് വിവരം.

Tags: veena vijayanMASAPPADI CASEed investigationmuhammadh riyas
Share
Tweet
SendShare

More News from this section

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

Latest News

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies