സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ 'കോ-കേരളം'; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 10:44 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സഹകരണ മേഖലയില്‍ ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയെന്ന ലക്ഷ്യത്തോടെ ‘കോ-കേരളം’ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ട് കേരളം. കുറഞ്ഞ ചെലവില്‍ വേഗമേറിയ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി. എന്‍. വിജയകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തില്‍ 200 സഹകരണ സംഘങ്ങള്‍ രണ്ട് കോടി രൂപ വീതം നിക്ഷേപിച്ച് 400 കോടി രൂപയുടെ മൂലധനമാണ് സമാഹരിക്കുക. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് പണം ചെലവഴിക്കാതെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ചെയര്‍മാനായും സഹകരണ വകുപ്പ് മന്ത്രിയെ വൈസ് ചെയര്‍മാനായും ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് കമ്പനിക്ക് നേതൃത്വം നല്‍കും.

സിയാല്‍ മാതൃകയില്‍ വിമാനങ്ങള്‍ പാട്ടത്തിനെടുത്തായിരിക്കും സര്‍വീസ് ആരംഭിക്കുക. ആദ്യഘട്ടത്തില്‍ 72 സീറ്റുകളുള്ള രണ്ട് വിമാനങ്ങളാണ് സര്‍വീസിനായി എത്തിക്കുക. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തെ കേന്ദ്രമാക്കി കരിപ്പൂര്‍, കണ്ണൂര്‍, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് ലക്ഷ്യമിടുന്നത്.

വിമാന സര്‍വീസിനൊപ്പം ഒരു ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിക്കാനാണ് പദ്ധതി. തുടക്കത്തില്‍ തന്നെ ഏകദേശം 200 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ സഹകരണ മേഖലയ്‌ക്ക് പുതിയ ദിശ തുറക്കുന്നതോടൊപ്പം ആഭ്യന്തര വ്യോമഗതാഗത രംഗത്തും കേരളത്തിന് നിര്‍ണായക സാന്നിധ്യമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി.

Tags: keralaco kerala airlinesaviation industrycooperative sector
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

Latest News

സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ മേധാവി; ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies