ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 05:55 pm IST
Facebook
Twitter
WhatsAppTelegram

ജോർജ് സാറും അഞ്ച് യുവ പൊലീസ് ഓഫീസർമാരും ചേർന്ന് ക്രമസമാധാനത്തിന്റെ പുതിയ കഥ പറയാൻ എത്തുന്നു. ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. ജൂലൈ 24ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്.

‘തുടരും’ സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ രൂപമാണ് പോസ്റ്ററിന്റെ കേന്ദ്ര ആകർഷണം. താഴെ ഓടുന്ന അഞ്ച് യുവാക്കൾ—അവരിൽ മൂന്നുപേർ പൊലീസ് യൂണിഫോമിലും രണ്ടുപേർ സിവിൽ വേഷത്തിലുമാണ്. ഇവരും പൊലീസ് കഥാപാത്രങ്ങളാണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ആദ്യനോട്ടത്തിൽ തന്നെ ഒരു ത്രില്ലിംഗ് പൊലീസ് ആക്ഷൻ ചിത്രത്തിന്റെ ഭാവമാണ് പോസ്റ്റർ സൃഷ്ടിക്കുന്നത്.

സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന ‘ലോ ആൻഡ് ഓർഡർ’ വലിയ കാൻവാസിലുള്ള ഒരു മാസ് ആക്ഷൻ എന്റർടെയ്നറായാണ് എത്തുന്നത്. സത്യം സിനിമാസിന്റെയും മഹാ സുബൈർ മൂവി ക്ഷേത്രയുടെയും ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉദയ് കൃഷ്ണയാണ് തിരക്കഥ.

ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തോടെ നിയമിക്കപ്പെട്ട അഞ്ച് യുവ സബ് ഇൻസ്പെക്ടർമാരുടെയും അവർക്കു വഴികാട്ടിയും കരുത്തുമായ ഒരു മുതിർന്ന പൊലീസ് ഓഫീസറുടെയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആക്ഷന് വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്.

ഏകദേശം 90 ദിവസം നീണ്ട ചിത്രീകരണം കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി പൂർത്തിയായി. വലിയ മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പ്രകാശ് വർമയ്‌ക്കൊപ്പം അഭിരാമിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സമീപകാലത്ത് ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിരാമിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയേൽ സംഗീതം ഒരുക്കുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ മനോജ് കണ്ണോത്ത് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം സാബു റാം, മേക്കപ്പ് റോഷൻ എൻ.ജി, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ്.

കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി.സി സ്റ്റണ്ട്സ് എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ശക്തമായ താരനിരയും ആക്ഷൻ പ്രമേയവും കൊണ്ട് ‘ലോ ആൻഡ് ഓർഡർ’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉയർത്തുകയാണ്.

Tags: movie
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies