ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഈ മാസം നടത്താനിരിക്കുന്ന ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സർവീസിൽ താത്കാലിക മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

മംഗളൂരു സെൻട്രലിൽ നിന്ന് രാത്രി 11.45ന് ചെന്നൈ എംജിആർ സെൻട്രലിലേക്ക് പുറപ്പെടുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22638) ജൂലൈ 5, 12, 19, 26, ഓഗസ്റ്റ് 2 തീയതികളിൽ 50 മിനിറ്റ് വൈകിയാകും സർവീസ് നടത്തുക.

അതുപോലെ, ജൂലൈ 7, 9, 14, 16, 21, 23, 28, 30, ഓഗസ്റ്റ് 4 തീയതികളിൽ ഇതേ ട്രെയിൻ 30 മിനിറ്റ് വൈകിയാണ് ഓടുക.

ട്രാക്ക് നവീകരണവും അറ്റകുറ്റപ്പണികളും പൂർത്തിയാകുന്നതുവരെ യാത്രക്കാർ സമയം മുൻകൂട്ടി പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.

Share