തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി; മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു; തിരച്ചില്‍ ആരംഭിച്ചു

Published by
ജനം വെബ്‌ഡെസ്ക്

തൃശൂര്‍: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവില്‍ നിന്ന് പാടത്ത് വളര്‍ത്തിയിരുന്ന മീനുകള്‍ക്ക് തീറ്റ നല്‍കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. കോള്‍പ്പാടത്തിന്റെ നടുവിലെത്തിയപ്പോള്‍ ബോട്ട് മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി കരയിലെത്തിയെങ്കിലും രണ്ടുപേരെ കാണാതായി.

വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന രാത്രിയിലും തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ പ്രദേശത്ത് ശക്തമായ മഴയും വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീന്‍കൃഷിക്കായി സുനി എന്നയാള്‍ ലീസിനെടുത്ത കോള്‍പ്പാടത്തിലേക്കാണ് സംഘം പോയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Share