വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് പടരുന്നു;ആലപ്പുഴ തുമ്പോളിയിൽ സ്‌കൂളിന് 21 ദിവസം അവധി; ക്ലാസുകൾ ഓൺലൈനാക്കാൻ നിർദേശം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് പടരുന്നു;ആലപ്പുഴ തുമ്പോളിയിൽ സ്‌കൂളിന് 21 ദിവസം അവധി; ക്ലാസുകൾ ഓൺലൈനാക്കാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 11:36 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് (Mumps) പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. രോഗത്തിന്റെ ഇൻകുബേഷൻ കാലയളവ് 21 ദിവസമാണെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ചിരിക്കുകയാണ്. ഈ കാലയളവിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഒരുക്കണമെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

മറ്റു വിദ്യാലയങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് മുൻകരുതൽ നടപടികൾ ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്.

എന്താണ് മുണ്ടിനീര്?

ഉമിനീര് ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ബാധിക്കുന്ന വൈറസ് രോഗമാണ് മുണ്ടിനീര് (Mumps). മിക്സോ വൈറസ് പരോട്ടിഡൈറ്റിസ് എന്ന വൈറസാണ് രോഗകാരി. ചെവിക്കു താഴെയുള്ള പരോട്ടിഡ് ഗ്രന്ഥികളിൽ വീക്കവും വേദനയും ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം.

പ്രധാന ലക്ഷണങ്ങൾ

  • ചെവിക്കു താഴെയോ താടിയെല്ലിന് ചുറ്റുമോ വേദനയോടുകൂടിയ വീക്കം
  • ഭക്ഷണം ചവയ്‌ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്
  • സംസാരിക്കാൻ ബുദ്ധിമുട്ട്
  • പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ

രോഗം പകരുന്നത് എങ്ങനെ?

ചുമ, തുമ്മൽ, ഉമിനീര് സ്രവങ്ങൾ, രോഗബാധിതരുമായി അടുത്ത സമ്പർക്കം എന്നിവയിലൂടെ മുണ്ടിനീര് വളരെ വേഗത്തിൽ പകരുന്ന പകർച്ചവ്യാധിയാണ്.

പ്രതിരോധ മാർഗങ്ങൾ

  • രോഗബാധിതർ വീട്ടിൽ വിശ്രമിക്കുക
  • രോഗികളുമായി സമ്പർക്കം ഒഴിവാക്കുക
  • രോഗബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കുക
  • രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക
  • കുട്ടികൾക്ക് എം.എം.ആർ വാക്‌സിൻ സമയത്ത് നൽകുക

ആരോഗ്യവകുപ്പിന്റെ നിർദേശം

അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags: AlappuzhaMumps
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies