മലപ്പുറം: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമത്തിനിടെ 17-കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടപുറം സ്വദേശിയായ ദീപക് (17) ആണ് മരിച്ചത്. മഞ്ചേരി ഐടിഐയിലെ വിദ്യാർഥിയായിരുന്നു.
ഇന്ന് രാവിലെ ഏഴോടെയാണ് ദീപക്കിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.















