തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 03:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കൈവിട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമഗ്ര വിലയിരുത്തലിന് ഒരുങ്ങി ബിസിസിഐ. നാലാം ടി20യിലും ഒമ്പത് വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ പ്രകടനവും പരിശീലക സംഘത്തിന്റെ പ്രവര്‍ത്തനവും വിശദമായി പരിശോധിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. 2027 വരെ കരാറുള്ള മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്റെ പ്രവര്‍ത്തനവും വിലയിരുത്തലിന്റെ ഭാഗമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ശ്രേയസ് അയ്യറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും, തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളും ഇംഗ്ലണ്ട് സ്വന്തമാക്കി പരമ്പര ഉറപ്പിച്ചു. രണ്ടാം ടി20യില്‍ നാല് വിക്കറ്റിനും, മൂന്നാം മത്സരത്തില്‍ 125 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനിലും ഇന്ത്യ തോറ്റു. നാലാം മത്സരത്തിലും ഒമ്പത് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് 3-0ന്റെ വലിയ ലീഡ് നേടി. ഇന്ത്യക്കെതിരെ രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്.

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് ശേഷം ഇന്ത്യ നേരിടുന്ന തുടര്‍ച്ചയായ രണ്ടാം പരമ്പര തോല്‍വിയാണിത്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് അയര്‍ലന്‍ഡിനോടും ഇന്ത്യ 2-0ന് പരമ്പര അടിയറവ് വെച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ടി20 പരമ്പര തോല്‍വി കൂടിയായിരുന്നു അത്. നായകസ്ഥാനത്ത് നടത്തിയ മാറ്റവും ഇപ്പോള്‍ വിമര്‍ശനവിധേയമായിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയും ഒരിക്കല്‍ പോലും ടി20 പരമ്പര തോല്‍ക്കാതിരിക്കുകയും ചെയ്ത സൂര്യകുമാര്‍ യാദവിന് പകരമാണ് ശ്രേയസ് അയ്യറെ ബിസിസിഐ നായകനാക്കിയത്. എന്നാല്‍ ആ മാറ്റത്തിന് ശേഷം ഇന്ത്യ കളിച്ച രണ്ട് പരമ്പരകളും തോല്‍വിയിലാണ് അവസാനിച്ചത്.

പരമ്പര ഇതിനകം കൈവിട്ടെങ്കിലും ശനിയാഴ്ച നടക്കുന്ന അവസാന ടി20യില്‍ ആശ്വാസവിജയം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയ്‌ക്ക് ശേഷം നടക്കുന്ന ബിസിസിഐയുടെ അവലോകന യോഗത്തില്‍ ടീമിന്റെ ഭാവിയെ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ച.

Tags: head coach Gautam GambhirBCCI to reviewperformances of players and coaching staffposition could come under scrutiny.
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies