ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 05:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ വീണ്ടും സലിമ ടെറ്റെ നയിക്കും. കഴിഞ്ഞ മാസം ന്യൂസിലന്‍ഡില്‍ നടന്ന എഫ്‌ഐഎച്ച് നേഷന്‍സ് കപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സലിമയിലുള്ള വിശ്വാസമാണ് ഹോക്കി ഇന്ത്യ വീണ്ടും പ്രകടിപ്പിച്ചത്.

സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശക്തമായ സംഘവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. യുവതാരങ്ങളുടെയും പരിചയസമ്പന്നരുടെയും മികച്ച സമന്വയമാണ് ടീമിന്റെ കരുത്തെന്ന് മുഖ്യപരിശീലകന്‍ ഷോര്‍ഡ് മറൈനെ അഭിപ്രായപ്പെട്ടു. സമീപ മാസങ്ങളിലെ മികച്ച പ്രകടനവും ഫിറ്റ്‌നസും പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോള്‍കീപ്പര്‍മാരായി പത്മശ്രീ ജേതാവും പരിചയസമ്പന്നയുമായ സവിതയും ബിച്ചു ദേവി ഖരിബാമും ടീമിലുണ്ട്. പ്രതിരോധനിരയില്‍ സുശീല ചാനു പുഖ്രംബം, ഇഷിക ചൗധരി, ജ്യോതി എന്നിവര്‍ക്കൊപ്പം എഫ്‌ഐഎച്ച് നേഷന്‍സ് കപ്പിലൂടെ സീനിയര്‍ അരങ്ങേറ്റം കുറിച്ച ലാല്‍ത്താന്ത്‌ലുവാങ്ങിയും ശില്‍പി ദബാസും ഇടം നേടി.

മധ്യനിരയില്‍ നായിക സലിമ ടെറ്റെയെ കൂടാതെ നിക്കി പ്രധാന്‍, സാക്ഷി റാണ, സുനേലിത ടോപ്പോ, നെഹ, ദീപിക സോറങ് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മുന്നേറ്റനിരയില്‍ ലാല്‍റെംസിയാമി, റുതുജ ദാദാസോ പിസല്‍, നവ്‌നീത് കൗര്‍, ദീപിക, ഇഷിക, ബല്‍ജീത് കൗര്‍, ബ്യൂട്ടി ദുങ്ദുങ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍വേട്ട നയിക്കുക.

2022 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലില്‍ തൃപ്തിപ്പെട്ട ഇന്ത്യ ഇത്തവണ സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ചൈനയുള്‍പ്പെടെ 10 ടീമുകളാണ് വനിതാ ഹോക്കി മത്സരത്തില്‍ മാറ്റുരയ്‌ക്കുക.

ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ഗോള്‍കീപ്പര്‍മാര്‍: സവിത, ബിച്ചു ദേവി ഖരിബാം

പ്രതിരോധനിര: ഇഷിക ചൗധരി, സുശീല ചാനു പുഖ്രംബം, ലാല്‍ത്താന്ത്‌ലുവാങ്ങി, ജ്യോതി, ശില്‍പി ദബാസ്

മധ്യനിര: സലിമ ടെറ്റെ (നായിക), നിക്കി പ്രധാന്‍, സാക്ഷി റാണ, സുനേലിത ടോപ്പോ, നെഹ, ദീപിക സോറങ്

മുന്നേറ്റനിര: ലാല്‍റെംസിയാമി, റുതുജ ദാദാസോ പിസല്‍, നവ്‌നീത് കൗര്‍, ദീപിക, ഇഷിക, ബല്‍ജീത് കൗര്‍, ബ്യൂട്ടി ദുങ്ദുങ്.

Tags: hockeyASIAN GAMESteam announced
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies