മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 04:17 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ഫുട്ബോൾ പരിശീലനത്തിനിടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ  പരിശീലകനെ വീണ്ടും അറസ്റ്റ് ചെയ്തു. മലപ്പുറം മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പിടിയിലായത്. മറ്റൊരു വിദ്യാർത്ഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് പെരുമ്പടപ്പ് പൊലീസ് നടപടി സ്വീകരിച്ചത്.

സമാനമായ പരാതികളിൽ നേരത്തെ തന്നെ പോക്‌സോ വകുപ്പുകൾ പ്രകാരം അറസ്റ്റിലായി മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നിബ്രാസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സ്റ്റേഷനിലെത്തിച്ച ശേഷം പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.

ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തി വന്നിരുന്ന പ്രതി പ്രധാനമായും പെൺകുട്ടികൾക്കായിരുന്നു പരിശീലനം നൽകിയിരുന്നത്. പരിശീലനത്തിനിടെ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് ഇരയായ വിദ്യാർത്ഥിനി സ്‌കൂൾ അധികൃതരോടും സ്‌കൂൾ കൗൺസിലറോടും വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പെരുമ്പടപ്പ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു. അതിനിടെ, കേസിൽ മൊഴി നൽകുന്നതിൽ നിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ചില ബന്ധുക്കൾ സമ്മർദം ചെലുത്തിയതായും പരാതിയുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

കേസിലെ നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ വിദ്യാർത്ഥിനികളെ സഹായിച്ച സ്‌കൂൾ കൗൺസിലർ ധന്യ ആബിദിന് നേരെയും ഭീഷണിയും അതിക്രമവും ഉണ്ടായതായി പരാതി ഉയർന്നിട്ടുണ്ട്. മാറഞ്ചേരി സ്‌കൂളിൽവെച്ച് ഒരു സംഘം അസഭ്യം പറയുകയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതി. ധന്യ ആബിദിന്റെ പരാതിയിൽ അമീൻ, സക്കീർ, ഇസ്മായിൽ മാറഞ്ചേരി, ഷെക്കീർ എന്നിവർക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. ഇവരിൽ ഇസ്മായിൽ, അറസ്റ്റിലായ പരിശീലകൻ നിബ്രാസിന്റെ അടുത്ത ബന്ധുവാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പേരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കണ്ടാലറിയാവുന്ന മറ്റ് പ്രതികൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതോടൊപ്പം, ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്‌കൂളിലും പരിസര പ്രദേശങ്ങളിലും സുരക്ഷയും പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Tags: POCSO ActFootball coach
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies