ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2026, 01:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)യുടെ സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിന്റെ മൂന്നാം ജാമ്യാപേക്ഷയും ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. യുഎപിഎ പ്രകാരമുള്ള ഭീകരഗൂഢാലോചന കേസിലാണ് പട്യാല ഹൗസ് കോടതിയുടെ നടപടി.

ഭീകരഗൂഢാലോചന, ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇ. അബൂബക്കർ ഉൾപ്പെടെയുള്ള പിഎഫ്‌ഐ നേതാക്കൾക്കെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. അടുത്തിടെയാണ് കേസിൽ പ്രത്യേക കോടതി കുറ്റം ചുമത്തി വിചാരണ നടപടികളിലേക്ക് കടന്നത്.

പിഎഫ്ഐ നിരോധനത്തിന് പിന്നാലെ  2022 സെപ്റ്റംബർ 22-നാണ്   അബൂബക്കർ അറസ്റ്റിലായത്. വിചാരണ വൈകുന്നതും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മൂന്നാം തവണ ജാമ്യം തേടിയത്. എന്നാൽ, വിചാരണ വൈകിയതിന് തക്കതായ കാരണങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി.

അബൂബക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കോടതി വിശദമായി പരിശോധിച്ചു. നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, പ്രമേഹം എന്നീ ആരോഗ്യപ്രശ്നങ്ങൾക്ക്  തിഹാർ ജയിലിലും വിവിധ സർക്കാർ ആശുപത്രികളിലും നൽകുന്ന ചികിത്സയിലും കോടതി തൃപ്തി രേഖപ്പെടുത്തി. അബൂബക്കറിന്റെ ആരോഗ്യനില മോശമായിട്ടില്ലെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടറും കോടതിയെ അറിയിച്ചു.  വ്യക്തിഗത പരിചരണത്തിന് സഹായം ആവശ്യമാണെങ്കിലും അത് ജയിലിലോ സർക്കാർ ആശുപത്രിയിലോ ലഭ്യമാക്കാൻ കഴിയുമെന്നും മെഡിക്കൽ വിദഗ്ധർ കോടതിയെ അറിയിക്കുകയും ചെയ്തു.

അബൂബക്കറിന്റെ മുൻ ജാമ്യാപേക്ഷകളും പ്രത്യേക എൻഐഎ കോടതിയും  ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു. കുറ്റപത്രത്തിലുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് ഹൈക്കോടതിയും നേരത്തെ നിരീക്ഷിച്ചിരുന്നു. എല്ലാ വാദങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിഗണിച്ച ശേഷമാണ് ഇ. അബൂബക്കറിന്റെ മൂന്നാം ജാമ്യാപേക്ഷയും തള്ളുന്നതായി പ്രത്യേക എൻഐഎ കോടതി ഉത്തരവിട്ടത്.

Tags: PFINIAE ABOOBAKAR
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies