പത്തനംതിട്ട: ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് 13 വയസ്സുകാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജുൻ (13) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം . വീട്ടിന്റെ ടെറസിൽ സഹോദരിക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെയാണ് അപകടം. കളിക്കുന്നതിനിടെ അർജുൻ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർ.എസ്.എസ് ചെറുലയം ശാഖയിലെ ശിക്ഷക് ആയിരുന്നു അർജുൻ.















