ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 04:34 pm IST
FacebookTwitterWhatsAppTelegram

ഹരാരെ: സിംബാബെയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ 15കാരന്‍ വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര അര്‍ധസെഞ്ചുറിക്കാരനായി ചരിത്രമെഴുതിയപ്പോള്‍, ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യരും മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി. പുരുഷ ട്വന്റി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ എട്ട് മത്സരങ്ങളിലും ടോസ് നേടിയ ലോകത്തിലെ ആദ്യ നായകനെന്ന നേട്ടമാണ് ശ്രേയസ് സ്വന്തം പേരിലാക്കിയത്.

ഇതോടെ ബഹാമസ് നായകന്‍ ഗ്രിഗറി ടെയ്‌ലറുടെ തുടര്‍ച്ചയായ ഏഴ് ടോസ് വിജയങ്ങളുടെ ലോകറെക്കോര്‍ഡും മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ ഏഴ് ടോസ് വിജയങ്ങളുടെ ദേശീയ റെക്കോര്‍ഡും ശ്രേയസ് മറികടന്നു. 2010 മെയ് മുതല്‍ 2012 ഫെബ്രുവരി വരെയാണ് ധോണി തുടര്‍ച്ചയായി ഏഴ് ടോസുകള്‍ നേടിയിരുന്നത്.

സിംബാബെയെക്കെതിരായ വിജയം ട്വന്റി20യില്‍ ശ്രേയസ് അയ്യറുടെ ക്യാപ്റ്റനായുള്ള ആദ്യ വിജയവുമായിരുന്നു. നായകസ്ഥാനമേറ്റെടുത്ത ശേഷം അയര്‍ലന്‍ഡിനോട് 2-0നും ഇംഗ്ലണ്ടിനോട് 4-0നും പരമ്പര നഷ്ടമായിരുന്നു. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

വിജയത്തിന് പിന്നാലെ ടീമിന്റെ സമഗ്ര പ്രകടനത്തെ ശ്രേയസ് അഭിനന്ദിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ജയം പ്രത്യേക അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. മായങ്ക് യാദവിന്റെ ബൗളിംഗും വൈഭവ് സൂര്യവംശിയുടെ നിര്‍ഭയമായ ബാറ്റിങ്ങും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രയാന്‍ ബെനറ്റിനെയും ഡിയോണ്‍ മയേഴ്‌സിനെയും പുറത്താക്കി നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മായങ്ക് യാദവാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Tags: ms dhonirecordShreyas Iyersurpass
ShareTweetSendShare

More News from this section

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; 2027 ജൂണില്‍ കിരീടപ്പോര്

18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

Latest News

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies