കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 01:20 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഉടമസ്ഥാവകാശം കൈമാറാനുള്ള നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. നിലവിലെ ഉടമകളായ മാഗ്‌നം സ്പോര്‍ട്സ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരിയും വില്‍ക്കാന്‍ തയ്യാറായതോടെ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സൂപ്പര്‍ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്.സിയുടെ ഉടമകളായ ഐ.ബി.എസ്. ഗ്രൂപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കാന്‍ മുന്നിലുള്ളത്. നേരത്തെ ലുലു ഗ്രൂപ്പും താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിരുന്നില്ല.

എന്നാല്‍ ഏറ്റെടുക്കല്‍ തുകയിലാണ് ഇരുകൂട്ടരും തമ്മില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസമുള്ളത്. ക്ലബ്ബിന്റെ കടബാധ്യതകള്‍ ഉള്‍പ്പെടെ 150 കോടിയിലധികം രൂപ മാഗ്‌നം ഗ്രൂപ്പ് ആവശ്യപ്പെടുമ്പോള്‍ 60 മുതല്‍ 80 കോടി രൂപവരെയാണ് ഐ.ബി.എസ്. ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആവശ്യപ്പെടുന്ന തുകയില്‍ കാര്യമായ ഇളവ് ലഭിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ അഡ്രിയാന്‍ ലൂണ ഉള്‍പ്പെടെ 13 താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സിന് കരാര്‍ തുടരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ വായ്പ അടിസ്ഥാനത്തില്‍ ഇന്‍ഡോനേഷ്യന്‍ ക്ലബ്ബിലേക്ക് പോയിരുന്ന ലൂണ പുതിയ സീസണിന് മുന്നോടിയായി കേരളത്തിലേക്ക് മടങ്ങിയെത്തും. അര്‍ഷ് ഷെയ്ഖ്, ബികാഷ് യുംനം, ഹോര്‍മിപാം, സുമിത് ശര്‍മ്മ, നവോച്ച സിങ്, സന്ദീപ് സിങ്, ലാല്‍തന്‍മാവിയ, ഫ്രെഡി, എബിന്‍ ദാസ്, വിബിന്‍ മോഹനന്‍, കോറോ സിങ്, എം.എസ്. ശ്രീക്കുട്ടന്‍ എന്നിവരും നിലവില്‍ കരാറിലുള്ള താരങ്ങളാണ്.

അതേസമയം, പുതിയ ഉടമകള്‍ ഉടന്‍ എത്താത്തത് ക്ലബ്ബിനെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ ഐ.എസ്.എല്‍ സീസണില്‍ പങ്കെടുക്കുന്നതിനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫീസായ 1.10 കോടി രൂപയില്‍ 55 ലക്ഷം രൂപ ആദ്യഗഡുവായി ബ്ലാസ്റ്റേഴ്സ് ഇതിനകം അടച്ചിട്ടുണ്ട്. പുതിയ സീസണിനായുള്ള രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.

എന്നാല്‍ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ നിലവിലെ മാനേജ്‌മെന്റ് കാര്യമായ നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് സൂചന. അതിനാല്‍ ഉടമസ്ഥാവകാശം മാറിയാല്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനായി പുതിയ മാനേജ്‌മെന്റിന് അടിയന്തരമായി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ സജീവമാകേണ്ടിവരും.

Tags: KERALA BLASTERSsaletakeover updates
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies