ഉത്സവ ഘോഷയാത്രയ്ക്കിടെ ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്സവ ഘോഷയാത്രയ്‌ക്കിടെ ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 04:11 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ ഉത്സവ ഘോഷയാത്രയ്‌ക്കിടെ ആനയ്‌ക്ക് ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറാണ് മരിച്ചത്. രാജ് നഗർ പ്രദേശത്തിന് സമീപം നടന്ന സംഭവത്തിൽ വിജയ് ഹോൾക്കർ (49) ആണ് മരിച്ചത്.

ഉത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലൂടെ ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന ആനയ്‌ക്ക് നാട്ടുകാർ ഭക്ഷണവും പണവും നൽകുന്നതിനിടെയാണ് സംഭവം. വിജയ് ഹോൾക്കർ ആനയ്‌ക്ക് ശർക്കര നൽകിയതോടെ ആന അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് ആനയുടെ ഉടമ ഉമേഷ് ഗോസ്വാമി കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് ആനയുടെ തലയിൽ അടിച്ചതായും ഇതിന് പിന്നാലെ ആന ആക്രമണകാരിയായെന്നും പൊലീസ് അറിയിച്ചു.

പ്രകോപിതമായ ആന വിജയ് ഹോൾക്കറെ നിലത്തേക്ക് തള്ളിയിട്ട് വയറ്റിൽ ചവിട്ടുകയായിരുന്നു. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് ആനയെ നിയന്ത്രണവിധേയമാക്കി സ്ഥലത്തുനിന്ന് മാറ്റി.

ഗുരുതരമായി പരിക്കേറ്റ വിജയ് ഹോൾക്കറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആനയുടെ ഉടമ ഉമേഷ് ഗോസ്വാമിക്കെതിരെ പൊലീസ് കേസെടുത്തു. ആനയെ നഗരത്തിലേക്ക് കൊണ്ടുവരാൻ ആവശ്യമായ വനംവകുപ്പ് അനുമതി ലഭിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

Tags: indoremADHYA PRADESHelephant attackElephant processionVijay Holkar
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies