കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 11:21 am IST
Facebook
Twitter
WhatsAppTelegram

കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്
പാലക്കാട്: മായംചേർത്ത കള്ള് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഒറ്റപ്പാലത്തെ അഞ്ച് കള്ളുഷാപ്പുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

ഈസ്റ്റ് ഒറ്റപ്പാലം, അരിയൂർ തൈക്കുമുറി, വീടാംപാറ, വരോട്, ചക്കരക്കുഴി എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്. ലൈസൻസിയായ ഒറ്റപ്പാലം സ്വദേശി പവിത്ര, വിൽപനക്കാരൻ സായി ഗോപൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.

പരിശോധനയ്‌ക്കായി ഈസ്റ്റ് ഒറ്റപ്പാലം ഷാപ്പിൽ നിന്ന് ശേഖരിച്ച കള്ള് രാസപരിശോധനയ്‌ക്ക് അയച്ചപ്പോഴാണ് സോഡിയം ലോറിൽ സൾഫേറ്റ് (Sodium Lauryl Sulfate – SLS) എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ ഈ രാസവസ്തു കണ്ടെത്തിയതോടെയാണ് ഇതേ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന മറ്റ് നാല് ഷാപ്പുകളുടെയും പ്രവർത്തനം എക്സൈസ് ഉടൻ നിർത്തിവെച്ചത്.

ചിറ്റൂർ മേഖലയിൽ കള്ളിന്റെ ഉൽപ്പാദനം കുറഞ്ഞിട്ടും വിൽപനയിൽ കുറവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രഹസ്യ പരിശോധനകളും തുടരുകയാണ്.

തെക്കൻ കേരളത്തിലേക്ക് കൊണ്ടുപോകുന്ന കള്ള് പരിശോധിക്കുന്ന ആലത്തൂർ ചെക്ക്പോസ്റ്റിലും വടക്കൻ ജില്ലകളിലേക്ക് പോകുന്ന കള്ള് പരിശോധിക്കുന്ന പറളി കേന്ദ്രത്തിലും ദിവസേന സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്‌ക്ക് അയക്കുന്നുണ്ട്. കൂടാതെ, അനധികൃത മായംചേർക്കൽ തടയുന്നതിനായി തെങ്ങിൻതോപ്പുകളിൽ രാത്രികാല പരിശോധനയും കൂടുതൽ കർശനമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

Tags: കള്ള്Exercise Departmentliquor
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies