ജാവലിനില്‍ നീരജ് ചോപ്രയ്ക്ക് സീസണിലെ മികച്ച പ്രകടനത്തോടെ വെള്ളി; യഷ്വീര്‍ സിങ്ങിന് വെങ്കലം; ഇന്ത്യയ്ക്ക് ഇരട്ടനേട്ടം; മെഡല്‍നേട്ടം 23 ആയി
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജാവലിനില്‍ നീരജ് ചോപ്രയ്‌ക്ക് സീസണിലെ മികച്ച പ്രകടനത്തോടെ വെള്ളി; യഷ്വീര്‍ സിങ്ങിന് വെങ്കലം; ഇന്ത്യയ്‌ക്ക് ഇരട്ടനേട്ടം; മെഡല്‍നേട്ടം 23 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 08:31 am IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളിമെഡല്‍. രണ്ടാം ശ്രമത്തില്‍ 85.83 മീറ്റര്‍ എറിഞ്ഞാണ് നീരജ് സീസണിലെ തന്റെ മികച്ച പ്രകടനത്തോടെ വെള്ളി ഉറപ്പിച്ചത്. 89.75 മീറ്റര്‍ എറിഞ്ഞ ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരാഗെയാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ യുവതാരം യഷ്വീര്‍ സിങ് അവസാന ശ്രമത്തില്‍ വ്യക്തിഗത മികച്ച പ്രകടനമായ 85.41 മീറ്റര്‍ കുറിച്ച് വെങ്കലവും സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യ അഞ്ച് ശ്രമങ്ങള്‍ക്കുശേഷം ആറാം സ്ഥാനത്തായിരുന്ന യഷ്വീര്‍, അവസാന എറിയിലാണ് മെഡല്‍ പട്ടികയിലേക്ക് കുതിച്ചത്. ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവ് 81.56 മീറ്റര്‍ എറിഞ്ഞ് ഏഴാം സ്ഥാനത്തെത്തി. പാരീസ് ഒളിംപിക്സ് ചാമ്പ്യനും മുന്‍ കോമണ്‍വെല്‍ത്ത് ജേതാവുമായ പാകിസ്താന്റെ അര്‍ഷാദ് നദീം ആദ്യ മൂന്ന് റൗണ്ടുകള്‍ക്കുശേഷം പുറത്തായി ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഗെയിംസിന്റെ ഒമ്പതാം ദിനത്തില്‍ ഇന്ത്യ മെഡല്‍വേട്ട തുടര്‍ന്നു. ജൂഡോയിലും അത്ലറ്റിക്സിലുമായി ആകെ ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍നേട്ടം അഞ്ച് സ്വര്‍ണം, 12 വെള്ളി, ആറ് വെങ്കലം ഉള്‍പ്പെടെ 23 ആയി ഉയര്‍ന്നു. മെഡല്‍ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത് തുടരുമ്പോള്‍ 55 സ്വര്‍ണം ഉള്‍പ്പെടെ 128 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്.

ബോക്‌സിങ്ങിലും ഇന്ത്യയുടെ മുന്നേറ്റം തുടര്‍ന്നു. സെമിഫൈനലില്‍ മത്സരിച്ച 10 ഇന്ത്യന്‍ ബോക്‌സര്‍മാരും വിജയിച്ച് ഫൈനലിലെത്തിയതോടെ കുറഞ്ഞത് വെള്ളിമെഡല്‍ എങ്കിലും ഉറപ്പാക്കി. സ്വര്‍ണത്തിനായുള്ള പോരാട്ടത്തിനാണ് ഇനി ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്.

Tags: NEERAJ CHOPRASILVERwins bronzejavelineyash vir singh
Share
Tweet
SendShare

More News from this section

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം;  പ്രത്യേക ജഴ്‌സി പുറത്തിറക്കി അഡിഡാസ്

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീര്‍ സിംഗിന് വെള്ളി; 10,000 മീറ്ററില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറിന് വെങ്കലം; ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരി

Latest News

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8% വളര്‍ച്ചയില്‍; യുപി ട്രേഡ് ഷോയില്‍ അമിത് ഷാ

‘മാറിനില്‍ക്ക് ഞാന്‍ നിങ്ങളെ കാണുന്നില്ല’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശന്‍

ദക്ഷിണേന്ത്യയെ ISIS ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്? കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുയോഗങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു

65 കാരിയായ അമ്മയെയും 45 വയസുള്ള മകളെയും വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

ഗെയ്റ്റിന് മുകളിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ സ്വർണം; കണ്ണൂരിൽ മോഷണം പോയ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി; കള്ളനെ തേടി പൊലീസ്

‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies