ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷർട്ടും, പോണിടെയിൽ മുടി; കോടതിയിൽ കൂൾ ലുക്കിൽ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷർട്ടും, പോണിടെയിൽ മുടി; കോടതിയിൽ കൂൾ ലുക്കിൽ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 12:54 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ പുതിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ വിചാരണയ്‌ക്കായി ഹാജരായ ജോളിയുടെ വേഷവുമാണ് പ്രധാനമായി ചർച്ചയാകുന്നത്.

വൈറലാകുന്ന ദൃശ്യങ്ങളിൽ നീല ജീൻസും  ടോപ്പും ധരിച്ച് കോടതി വരാന്തയിൽ ഇരിക്കുന്ന ജോളി വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയും കൈവശമുള്ള രേഖകൾ പരിശോധിക്കുകയും ചെയ്യുന്നത് കാണാം. കേസിന്റെ ഗൗരവവുമായി താരതമ്യപ്പെടുത്തി ഈ ദൃശ്യങ്ങൾ ചർച്ച ചെയ്യുകയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ. ജോളിയുടെ മുഖഭാവവും ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റവും സംബന്ധിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

അതേസമയം, ജോളിയുടെ രൂപത്തെക്കുറിച്ചും ചിലർ ചർച്ച ചെയ്യുന്നുണ്ട്. പുരികം ത്രെഡ് ചെയ്തതുപോലെയുള്ള രൂപമാണ് കാണുന്നതെന്നും ജയിലിൽ കഴിയുന്ന പ്രതിക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങൾ എങ്ങനെ ലഭിച്ചുവെന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. കൊടുകുറ്റവാളിയുടെ ജയിലിലിലെ സുഖവാസവും ചർച്ചയാകുന്നുണ്ട്.

കൂടത്തായി കേസ്: കേരളത്തെ നടുക്കിയ ദുരൂഹ മരണപരമ്പര
കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറു പേരുടെ ദുരൂഹ മരണങ്ങളാണ് പിന്നീട് കേരളത്തിലെ ഏറ്റവും വലിയ കൊലപാതക കേസുകളിലൊന്നായി മാറിയത്.

റോയ് തോമസ്, അന്നമ്മ തോമസ്, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, സിലി, രണ്ടുവയസ്സുകാരിയായ ആൽഫൈൻ എന്നിവരുടെ മരണങ്ങൾ സ്വാഭാവികമല്ലെന്ന അന്വേഷണത്തിലാണ് ജോളി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

2019-ൽ കേസ് പുറത്തുവന്നതോടെ രാജ്യം മുഴുവൻ വലിയ ചർച്ചയായി. നിരവധി കുറ്റപത്രങ്ങൾ സമർപ്പിച്ച കേസിന്റെ വിചാരണ നിലവിൽ കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്. കേസിൽ ജോളി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ വിചാരണ നടപടികൾ തുടരുകയാണ്.

Tags: JollyKOODATHAYI CASE
ShareTweetSendShare

More News from this section

കാരറ്റ്, ബീന്‍സ്, ചെറിയ ഉള്ളി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം; നട്ടം തിരിഞ്ഞ് ജനം

പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

കേരളത്തിൽ നദികളിൽ ജലനിരപ്പ് അപകടനിലയിൽ; പമ്പ ഉൾപ്പെടെ ആറു നദികൾക്ക് ഓറഞ്ച് അലർട്ട്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

‘ഒരു ശരാശരി ചൊറിയൻ അന്തംകമ്മിയിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?’; പരിഹസിച്ച് പി. ശ്യാംരാജ്

Latest News

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്

ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ

ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷർട്ടും, പോണിടെയിൽ മുടി; കോടതിയിൽ കൂൾ ലുക്കിൽ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാം റീലിലെ ടാറ്റൂവിൽ മറ്റൊരു പേര്; 19കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം; പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവര്‍ സ്വാധീനിച്ചു; കൈകൂപ്പി ക്ഷമാപണം നടത്തി 15കാരി

‘അതിക്രൂരമായ കുറ്റകൃത്യം, മൃതദേഹം ഓടയിലേക്ക് വലിച്ചെറിഞ്ഞത് അടങ്ങാത്ത വെറുപ്പിന്റെ തെളിവ്’; ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം

സർക്കാരിനോട് പോരാടാം, പക്ഷേ ഭാരതത്തെ അപമാനിക്കരുത്; പാറ്റകൾക്കെതിരെ സോനം വാങ്ചുക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies