ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 01:19 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരൻ സുബൈർ ബലോച്ചിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ലിയാരി മേഖലയിലെ സ്വന്തം വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന 40-കാരനായ സുബൈറിന് നെഞ്ചിലും വയറിലും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കറാച്ചിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സമീപത്തുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് അക്രമികൾ മോട്ടോർസൈക്കിളിൽ എത്തി സുബൈറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സമീപത്തെ കടയുടമ തിരിച്ചുവെടിവെച്ചതോടെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ ആക്രമണത്തിന് പിന്നാലെ ലിയാരിയിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അമേരിക്ക–ഇറാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇറാനും ദുബായിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കടന്നിരുന്ന നിരവധി ഗുണ്ടകൾ ലിയാരിയിലേക്ക് മടങ്ങിയെത്തിയതായും റിപ്പോർട്ടുകളുണ്ട്.

ആരാണ് ഉസൈർ ബലോച്ച്?
പാകിസ്താനിലെ ഏറ്റവും കുപ്രസിദ്ധരായ ഗുണ്ടാ നേതാക്കളിലൊരാളാണ് ഉസൈർ ബലോച്ച്. നിരോധിത സംഘടനയായ പീപ്പിൾസ് അമൻ കമ്മിറ്റി (PAC)യുടെ മുൻ തലവനായിരുന്നു ഇയാൾ. 2009-ൽ ഗുണ്ടാനേതാവ് റഹ്മാൻ ഡകൈത്ത് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ലിയാരിയിലെ അധോലോകത്തിന്റെ നിയന്ത്രണം ഉസൈർ ഏറ്റെടുക്കുകയായിരുന്നു.

കൊലപാതകം, കൊലപാതകശ്രമം, പിരിവ്, ആയുധക്കടത്ത്, പൊലീസ്-റേഞ്ചേഴ്‌സ് ആക്രമണം, വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്കായി ചാരവൃത്തി തുടങ്ങിയവ ഉൾപ്പെടെ നൂറിലധികം കേസുകളാണ് ഉസൈർ ബലോച്ചിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 ജനുവരി 30-ന് പാകിസ്താൻ റേഞ്ചേഴ്‌സ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ചാരവൃത്തി കേസിൽ 2020-ൽ പാക് കോടതി 12 വർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.

Tags: Dhurandar
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം

പിഒകെയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ഞങ്ങളുടെ ശത്രുക്കൾ; കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്‌ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ നരനായാട്ട്; 19 നിരായുധരായ യുവാക്കൾ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

Latest News

പാറ്റകളുടെ കലാപം: പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബർമാർക്കെതിരെ നടപടി; ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളും നിരീക്ഷണത്തിൽ

മംഗലം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്

ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ

ജീൻസ് പാൻറും ഡെനിം ജാക്കറ്റും കൂടെ ടി-ഷർട്ടും, പോണിടെയിൽ മുടി; കോടതിയിൽ കൂൾ ലുക്കിൽ ജോളി; 6 പേരെ നിഷ്ഠൂരം കൊന്നു തള്ളിയ പ്രതിയുടെ രൂപമാറ്റം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

കാരറ്റ്, ബീന്‍സ്, ചെറിയ ഉള്ളി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം; നട്ടം തിരിഞ്ഞ് ജനം

ഇൻസ്റ്റഗ്രാം റീലിലെ ടാറ്റൂവിൽ മറ്റൊരു പേര്; 19കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies