ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്ക്ക് തിരിച്ചടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്‌ക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 09:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 2026 വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിചയസമ്പന്നയായ ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ നയിക്കും. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാകും. കഴിഞ്ഞ ടൂര്‍ണമെന്റുകളിലെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇത്തവണയും ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുല്‍മാലി, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, രാധ യാദവ് എന്നിവരും ടീമില്‍ ഇടംപിടിച്ചു. യുവതാരം പ്രേമ റാവത്ത് ടീമിലെ സ്ഥാനം നിലനിര്‍ത്തിയതും ശ്രദ്ധേയമായി.

അതേസമയം, കണങ്കാല്‍ ലിഗമെന്റ് പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തയാകാത്തതിനാല്‍ ഓള്‍റൗണ്ടര്‍ ശ്രേയങ്ക പാട്ടീലിന് ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിച്ചില്ല. ടി20 ലോകകപ്പിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് താരം പുറത്തായത്. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലൂടെ ശ്രേയങ്ക ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. വനിതാ ഏഷ്യാ കപ്പിന്റെ മത്സരക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് അവസാനവാരം മുതല്‍ സെപ്റ്റംബര്‍ പകുതിവരെ ടൂര്‍ണമെന്റ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ ഏഷ്യന്‍ ഗെയിംസും നടക്കും. പ്രതിക റാവല്‍, ഉമാ ചെത്രി, മിന്നു മണി, വൈഷ്ണവി ശര്‍മ്മ, സായലി സത്ഘറെ എന്നിവരടങ്ങുന്ന കരുത്തുറ്റ റിസര്‍വ് നിരയും ഇന്ത്യക്കൊപ്പമുണ്ട്. നിലവിലെ ടീമിന്റെ കരുത്ത് കണക്കിലെടുക്കുമ്പോള്‍ ഏഷ്യാ കിരീടത്തിനുള്ള പ്രധാന ഫേവറിറ്റുകളായാണ് ഇന്ത്യന്‍ വനിതകള്‍ ടൂര്‍ണമെന്റിലിറങ്ങുന്നത്.

ഇന്ത്യന്‍ വനിതാ ടീം:
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുല്‍മാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജി. കാമലിനി (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ്മ, രാധ യാദവ്, പ്രേമ റാവത്ത്, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, രേണുക സിങ്, എന്‍. ശ്രീ ചരാണി, നന്ദിനി ശര്‍മ്മ.

റിസര്‍വ് താരങ്ങള്‍: പ്രതിക റാവല്‍, ഉമാ ചെത്രി (വിക്കറ്റ് കീപ്പര്‍), വൈഷ്ണവി ശര്‍മ്മ, സായലി സത്ഘറെ, മിന്നു മണി.

Tags: bcciAsia Cupannounced.indian womens team
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies