മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; 'ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം'; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; ‘ദർഗയ്‌ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം’; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 12:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മധുരയിലെ തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ  കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചു. ഇതോടെ ഹൈക്കോടതിയുടെ ഉത്തരവ് നിലവിൽ തുടരും. അതേസമയം, കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജിക്കാരനായ രാമ രവികുമാർ, മധുര ജില്ലാ കളക്ടർ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ , തമിഴ്നാട് വഖഫ് ബോർഡ് എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ, ദീപത്തൂൺ സ്ഥിതിചെയ്യുന്ന പ്രദേശം സിക്കന്ദർ ബദുഷാ ദർഗയ്‌ക്ക് സമീപമുള്ള അതീവ സെൻസിറ്റീവ് മേഖലയാണെന്നും, അവിടെ ദീപം തെളിയിക്കാൻ അനുമതി നൽകുന്നത് നിയമ-സമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നുമാണ് സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ, ഈ ഘട്ടത്തിൽ ഹൈക്കോടതി വിധി തടയേണ്ട സാഹചര്യമില്ലെന്നാണ് സുപ്രീം കോടതിയുടെ പ്രാഥമിക നിലപാട്. ​മുരുക ഭക്തരുടെ ആചാരാവകാശങ്ങൾ തടയാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തിനാണ് സുപ്രീം കോടതിയിൽ തിരിച്ചടിയുണ്ടായിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതി നേരത്തെ ഭക്തരുടെ ആരാധനാ അവകാശം സംരക്ഷിച്ചുകൊണ്ട് ദീപം തെളിയാൻ അനുമതി നൽകിയിരുന്നു. മതപരമായ ആചാരങ്ങൾ സമാധാനപരമായി നടത്താൻ ഭരണകൂടം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. സർക്കാരിന്റെ അപ്പീലിൽ സ്റ്റേ അനുവദിക്കാതിരുന്നതോടെ ഹൈക്കോടതി വിധിക്ക് നിലവിൽ നിയമസാധുത തുടരുകയാണ്. കേസിൽ എതിർകക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീം കോടതി തുടർവാദം കേൾക്കും.

ഈ കേസിലെ സുപ്രീം കോടതിയുടെ നിലപാട്, ആരാധനാ സ്വാതന്ത്ര്യം, പൈതൃകസ്ഥലങ്ങളുടെ ഉപയോഗം, പൊതുസമാധാനം എന്നീ വിഷയങ്ങളിൽ നിർണായകമായ നിയമപരമായ ചർച്ചകൾക്ക് വഴിതുറക്കുന്നതായാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.

Tags: Supreme CourtCM Joseph Vijaythiruparankundram issue
Share
Tweet
SendShare

More News from this section

വിജയ്‌യെ കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടം,തിക്കിലും തിരക്കിലും 41 മരണം, കരൂരിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് ഇന്ന് ഒരു വർഷം; വിജയ്‌യുടെ പൊതുജീവിതത്തിലെ മായാത്ത മുറിവായി ദുരന്തസ്മരണ

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

Latest News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്, 126 സ്ഥാനാർഥികൾ ജനവിധി തേടും, വോട്ടെണ്ണൽ ചൊവ്വാഴ്ച

എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

സ്നേഹം മാത്രമല്ല, സമ്പാദ്യവും വളരട്ടെ: നവദമ്പതികൾക്കായുള്ള സ്മാർട്ട് മണി മാനേജ്‌മെന്റ് ഗൈഡ്

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് അട്ടപ്പാടിയിൽ നിന്നും വീണ്ടുമൊരു താരം

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies