മഴക്കെടുതി രൂക്ഷം; മരണം 16 ആയി, എട്ടുപേരെ കാണാതായി; പത്തനംതിട്ടയും ആലപ്പുഴയും പ്രളയ സമാന സാഹചര്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴക്കെടുതി രൂക്ഷം; മരണം 16 ആയി, എട്ടുപേരെ കാണാതായി; പത്തനംതിട്ടയും ആലപ്പുഴയും പ്രളയ സമാന സാഹചര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 07:07 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. എട്ടുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ദുരിതബാധിത മേഖലകളില്‍ അഗ്‌നിരക്ഷാസേന, എന്‍ഡിആര്‍എഫ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ജലനിരപ്പ് അപകടകരമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഉള്‍പ്പെടെ ചില ഡാമുകളുടെ ഷട്ടറുകളും തുറന്നു.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്. ശനിയാഴ്ചത്തെ മിന്നല്‍പ്രളയത്തിന്റെ ആഘാതം ഒഴിയും മുമ്പേ വീണ്ടും പെയ്ത കനത്ത മഴയില്‍ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങള്‍ പ്രളയത്തിലായി. അപ്പര്‍ കുട്ടനാടും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പാണ്ടനാട്, മാന്നാര്‍ മേഖലകളും വെള്ളത്തിനടിയിലായി.

കക്കാട്ടാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 15 ശതമാനം ഉയര്‍ത്തി. പമ്പയുടെ പോഷകനദികളായ കല്ലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവയിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കൊല്ലത്ത് നിന്ന് പത്ത് ബോട്ടുകളിലായി 40 മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ എത്തി.

അതേസമയം, കോട്ടയത്ത് മഴക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. അയര്‍ക്കുന്നം ആറുമാനൂര്‍ മൂഴിക്കല്‍ കടവ് പുളിഞ്ചോട് ഭാഗത്ത് വെള്ളക്കെട്ടില്‍ വീണ് ആറുമാനൂര്‍ സ്വദേശി ജിന്റോ മാത്യു (43) മരിച്ചു. തിരുവഞ്ചൂര്‍ പറമ്പുകര ലക്ഷംവീട്ടില്‍ ശരണ്‍ (30) വെള്ളത്തില്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്താകെ 316 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കെടുതിയില്‍ 165 ഹെക്ടറിലധികം കൃഷിയിടങ്ങള്‍ നശിച്ചതായും 3,596 കര്‍ഷകരെ ഇത് നേരിട്ട് ബാധിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി 3,800 രൂപ വീതവും നല്‍കും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം 10 ലക്ഷത്തില്‍ നിന്ന് 12 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. പൂര്‍ണമായും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള സഹായവും നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, പ്രളയ സാഹചര്യത്തെ തുടര്‍ന്ന് ഇന്നും നാളെയുമായി നടത്താനിരുന്ന ആറന്മുള വള്ളസദ്യകള്‍ മാറ്റിവെച്ചതായി ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ അറിയിച്ചു.

Tags: heavy rainFLOOD16 died8 missing
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറു സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies