'യാത്ര സൗജന്യമല്ല, അവകാശം'; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, 'ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 08:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രിയദർശിനി ബസിലെ സ്ത്രീകളുടെ യാത്രയെ കുറിച്ചുള്ള ഗതാഗതമന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിൽ മന്ത്രിസഭയ്‌ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം. ബസിലെ യാത്ര സർക്കാർ നൽകിയ അവകാശമാണെന്നും അത് സൗജന്യമായി കാണേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ രോഗികളെ വരാന്തയിൽ കിടത്തി ചികിത്സിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. ചികിത്സ ജനങ്ങളുടെ അവകാശമാണെന്നും അത് സൗജന്യ സേവനമെന്ന നിലയിൽ കാണാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ചികിത്സ അവരുടെ അവകാശമാണ്, സൗജന്യമല്ല. വരാന്തയിൽ കിടക്കുന്ന സാഹചര്യം ഞങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. രണ്ട് മെഡിക്കൽ കോളേജുകളിൽ പൂർണമായും നിലത്ത് കിടത്തി ചികിത്സിക്കുന്നത് അവസാനിപ്പിച്ചു. അടുത്ത ഘട്ടം തൃശൂരിലാണ്,” കെ. മുരളീധരൻ പറഞ്ഞു.

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ഗതാഗതമന്ത്രി സി.പി. ജോൺ വിവാദ പരാമർശം നടത്തിയത്. പൈസയില്ലാത്ത സ്ത്രീകൾ കെഎസ്ആർടിസി ബസിൽ തള്ളിക്കയറുമ്പോഴും കുട്ടികളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നും, സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിവുണ്ടായിട്ടും ആളുകൾ സ്വകാര്യ സ്കൂളുകളെയാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

കൂടാതെ, “ഇതേ സ്ത്രീ അച്ഛനെയും ഭർത്താവിനെയും സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടത്തുന്നു. സ്വകാര്യ ആശുപത്രിയിൽ പോകാൻ പണമില്ല, എന്നാൽ ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്‌പോർട്ട് ബസിൽ തള്ളിക്കയറും. പ്രിയദർശിനി ബസിൽ തിരക്ക് കൂടുന്നത് സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ കൊണ്ടല്ല, കുടുംബിനികൾക്ക് കയ്യിൽ പണമില്ലാത്തത് കൊണ്ടാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു,” എന്നുമാണ് മന്ത്രി പറഞ്ഞത്.

ഇതോടൊപ്പം, സ്ത്രീകൾ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും, പണമുള്ളവരും പാവപ്പെട്ടവരായി നടിക്കുകയാണെന്നും മന്ത്രി നടത്തിയ പരാമർശങ്ങളും വ്യാപക വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സി.പി. ജോണിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്‌ട്രീയ നേതാക്കളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ മന്ത്രിസഭയിലെ തന്നെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പരാമർശം തള്ളിയതോടെ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.

Tags: K MURALEEDHARANCP JohnPriyadarshini Bus
Share
Tweet
SendShare

More News from this section

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

Latest News

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies