എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 05:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  അധികാരത്തിലെത്തിയ ഉടൻ സ്വന്തം സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ അവസാനിപ്പിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് ഭരണകാലത്ത് നിയമിതരായ പി.എസ്.സി ചെയർമാനും അംഗങ്ങളും പ്രവർത്തിച്ച കാലയളവിലാണ് പി.എസ്.സിയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ക്രമക്കേടുകൾ നടന്നത്. എന്നിട്ടും സമഗ്ര അന്വേഷണം നടത്താനോ ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കാനോ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്. പ്രതിപക്ഷ നേതാവായിരിക്കെ, അധികാരത്തിലെത്തിയാൽ പി.എസ്.സി ഉദ്യോഗാർഥികൾക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നുവെന്നും, എന്നാൽ ഇന്ന് അതേ സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും റാങ്ക് ഹോൾഡർമാർ സമരത്തിലാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ജന്തർ മന്തറിൽ സമരം ചെയ്യുന്നവരെ പിന്തുണച്ചവർക്ക് സ്വന്തം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കാണാനോ ചർച്ചയ്‌ക്ക് വിളിക്കാനോ നിയമനത്തിന് വ്യക്തമായ സമയപരിധി പ്രഖ്യാപിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പി.എസ്.സി വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ യുവജന സംഘടനകളുടെ നിശബ്ദതയും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ പരാജയമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ മാത്രമാണ് സർക്കാർ ഒതുങ്ങുന്നതെന്നും ആവശ്യമായ ഏകോപനവും നേതൃത്വവും ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പി.എസ്.സി ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്ന സമരത്തെ യുവമോർച്ച അഭിമാനത്തോടെ ഏറ്റെടുക്കുകയാണെന്നും, അർഹരായ ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുകയും നിയമന നടപടികൾ വേഗത്തിലാകുകയും ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Tags: K Surendranpsc
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies