‘കമ്യൂണിസ്റ്റുകൾക്ക് ധൈര്യമില്ല, ആരോപണം ഉന്നയിച്ച് ഇറങ്ങിപ്പോകാൻ എളുപ്പം, മറുപടി കേൾക്കാൻ സഭയിൽ നിൽക്കാൻ ബുദ്ധിമുട്ട്'; ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കമ്യൂണിസ്റ്റുകൾക്ക് ധൈര്യമില്ല, ആരോപണം ഉന്നയിച്ച് ഇറങ്ങിപ്പോകാൻ എളുപ്പം, മറുപടി കേൾക്കാൻ സഭയിൽ നിൽക്കാൻ ബുദ്ധിമുട്ട്’; ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 11:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു എന്ന ബ്രിട്ടാസിന്റെ ആരോപണത്തിനെതിരെയാണ് ധനമന്ത്രി ശക്തമായി രംഗത്തെത്തിയത്. ‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം.

2026-ലെ നികുതി നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെയായിരുന്നു സംഭവം. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുകയാണെന്ന് ആരോപിച്ച ബ്രിട്ടാസ്, വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ അനുവദിച്ച സമയപരിധി കഴിഞ്ഞതോടെ പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം സഭയിൽ നിന്ന് പുറത്തുപോയി.

ഇതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുമ്പോൾ കേൾക്കാൻ പോലും നിൽക്കാതെ പോയതെന്തിനെന്നായിരുന്നു നിർമല സീതാരാമന്റെ ചോദ്യം. ‘വസ്തുതകളെ വളച്ചൊടിച്ച് ആരോപണം ഉന്നയിക്കുകയും മറുപടി പറയുമ്പോൾ കേൾക്കാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റ് രീതിയാണ്’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.

‘ആരോപണം ഉന്നയിക്കാൻ അവകാശമുണ്ട്, മറുപടി കേൾക്കാൻ അവകാശമില്ലേ?’
സഭയിൽ തനിക്ക് സംസാരിക്കാൻ അവകാശമുണ്ടെന്ന് ബ്രിട്ടാസ് വാദിച്ചപ്പോൾ, മറുപടി പറയുമ്പോൾ അത് കേൾക്കാനുള്ള ഉത്തരവാദിത്തം കൂടി ഇല്ലേയെന്നും നിർമല സീതാരാമൻ ചോദിച്ചു. സഭയിലെ വിവിധ അംഗങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ കേൾക്കുകയും അതിന് പോയിന്റ് ബൈ പോയിന്റായി മറുപടി നൽകുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നും മന്ത്രി വ്യക്തമാക്കി.

യുപിഐ ചാർജിനെ കുറിച്ച് ബ്രിട്ടാസ് ഉന്നയിച്ച ആരോപണവും  കേന്ദ്ര ധനമന്ത്രി പൂർണ്ണമായും തള്ളി. പുതിയ നിയമത്തിലെ വ്യവസ്ഥ യുപിഐ ഉപയോക്താക്കളിൽ നിന്ന് നികുതിയോ ഇടപാട് ചാർജോ ഈടാക്കുന്നതല്ല. പകരം, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾക്ക് നിലവിലുള്ള നിയമപരമായ സംരക്ഷണം തുടരുന്നതിനുള്ള വ്യവസ്ഥയാണിതെന്നും മന്ത്രി വ്യക്തമാക്കി.

Tags: john brittasFinance Minister Nirmala Sitharamannirmala seetaraman
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies