കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 08:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കീറിയും മുഷിഞ്ഞും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള ചെറിയ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ക്ക് പരിഹാരമായി പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 10 രൂപ, 20 രൂപ വിഭാഗങ്ങളിലായി 100 കോടി പോളിമര്‍ നോട്ടുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക. ഫീല്‍ഡ് ട്രയലിന്റെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും രാജ്യവ്യാപകമായി പോളിമര്‍ നോട്ടുകള്‍ പുറത്തിറക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അന്തിമ തീരുമാനം എടുക്കുക.

പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാനുള്ള നിര്‍ദേശം ആര്‍ബിഐയാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ 25-ാം വകുപ്പ് പ്രകാരമാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്. നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

നിലവിലുള്ള പേപ്പര്‍ അധിഷ്ഠിത ബാങ്ക് നോട്ടുകള്‍ക്കൊപ്പം പോളിമര്‍ നോട്ടുകളും പുറത്തിറക്കാനാണ് ആര്‍ബിഐയുടെ നിര്‍ദേശം. ഇവയുടെ സംഭരണ നടപടികള്‍ നിലവില്‍ പ്രാരംഭ ഘട്ടത്തിലാണ്. അതിനാല്‍ നോട്ടുകള്‍ പുറത്തിറക്കുന്ന കൃത്യമായ സമയപരിധിയോ ചെലവോ ഇപ്പോള്‍ വ്യക്തമാക്കാനാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം, രാജ്യത്തെ ചില്ലറ പണപ്പെരുപ്പം തുടര്‍ച്ചയായി കുറഞ്ഞുവരുന്നതായും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 2023-24ല്‍ 5.4 ശതമാനമായിരുന്ന ശരാശരി ചില്ലറ പണപ്പെരുപ്പം 2024-25ല്‍ 4.6 ശതമാനമായും 2025-26ല്‍ 2.1 ശതമാനമായും കുറഞ്ഞു. 2026-27ലെ ആദ്യ പാദത്തില്‍ പണപ്പെരുപ്പം 3.9 ശതമാനമായി ഉയര്‍ന്നെങ്കിലും ആര്‍ബിഐയുടെ നാല് ശതമാനം ലക്ഷ്യത്തിന് താഴെയാണ്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിവിധ നികുതി ഇളവുകളും തീരുവ കുറയ്‌ക്കലുകളും ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജിഎസ്ടി നിരക്കുകളിലെ യുക്തിസഹീകരണം, ചില ഭക്ഷ്യഎണ്ണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറയ്‌ക്കല്‍, പെട്രോള്‍-ഡീസല്‍ കേന്ദ്ര എക്‌സൈസ് തീരുവയിലെ കുറവ് തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമാണ്.

വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ വ്യക്തികളുടെ കൈവശമുള്ള വരുമാനം വര്‍ധിപ്പിക്കാനും ആഭ്യന്തര ഉപഭോഗത്തിന് പിന്തുണ നല്‍കാനും സാധിച്ചതായി കേന്ദ്രം വ്യക്തമാക്കി. 2025-26ല്‍ പ്രതിശീര്‍ഷ സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

Tags: RBInirmala seetharamanIndiapolymer banknotes soonRs 10 and Rs 20 denomination notes
Share
Tweet
SendShare

More News from this section

ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ എതിര്‍പ്പിന് ശക്തമായ മറുപടിയുമായി ഇന്ത്യ

‘ഹര്‍ ഘര്‍ തിരംഗ’; സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി മോദി

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

‘നീതിന്യായ വ്യവസ്ഥയിൽ ആഴത്തിലുള്ള വിശ്വാസം’; ഗൗതം അദാനിക്കെതിരെ യു.എസില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

‘കമ്യൂണിസ്റ്റുകൾക്ക് ധൈര്യമില്ല, ആരോപണം ഉന്നയിച്ച് ഇറങ്ങിപ്പോകാൻ എളുപ്പം, മറുപടി കേൾക്കാൻ സഭയിൽ നിൽക്കാൻ ബുദ്ധിമുട്ട്’; ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ

Latest News

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ

പിതാവിന്റെ വിയോഗം; ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കാന്‍ മെസ്സി

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ; എണ്ണച്ചോര്‍ച്ചയും കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ഭീഷണിയെന്ന് കേന്ദ്രം

കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും

ശബരിമല യുവതീ പ്രവേശന കേസ്: സുപ്രീം കോടതി വിധി ഒക്ടോബര്‍ ആദ്യവാരമെന്ന് സൂചന

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies