കോഴിക്കോട്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
ഓഫീസിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് എസ്.എല്‍. ആകര്‍ഷും ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. മകന്‍: ദക്ഷ് ആകര്‍ഷ്. ബാലുശ്ശേരിയിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും തരിയോട് സെന്റ് മേരീസ് സ്‌കൂളിലെ വിരമിച്ച അധ്യാപകനുമായ പ്രത്യുരാജ് മൊടക്കല്ലൂരിന്റെയും തരിയോട് ഗ്രീന്‍ മൗണ്ട് പബ്ലിക് സ്‌കൂളിലെ മുന്‍ അധ്യാപിക ഉഷയുടെയും മകളാണ് മേഥ.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പില്‍ നടക്കും.