സിപിഎമ്മിന്റെ 'ഇസ്ലാമിക് ബാങ്ക്' പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ 'ഹലാൽ ഫായിദ' സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 03:19 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സിപിഎമ്മിന്റെ “ഇസ്ലാമിക് ബാങ്കിംഗ്” പൊളിഞ്ഞു. സിപിഎം നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ സഹകരണ’ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ. ഒൻപത് വർഷം മുമ്പ് നിക്ഷേപിച്ച പണം ഇതുവരെ തിരികെ ലഭിച്ചില്ലെന്നാണ് നിക്ഷേപകനായ നാസറിന്റെ പരാതി. സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും കണ്ണൂരിലെ ഓഫീസ് അടഞ്ഞുകിടക്കുകയാണെന്നും നിസാർ പറഞ്ഞു.

നിക്ഷേപം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് പലതവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സ്ഥാപനത്തിന്റെ ചീഫ് പ്രമോട്ടറായിരുന്ന എം. ഷാജറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനാണ് എം. ഷാജർ.

2017 ഡിസംബറിൽ ആണ് ഹലാൽ ഫായിദ എന്ന പേരിൽ പലിശരഹിത ബാങ്കിംഗ് തുടങ്ങിയത്. മുഖ്യമന്ത്രിയായിരുന്ന പിണറായി ഇത് വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. പലിശ ഹറാമായവർക്ക്  നിക്ഷേപം നടത്താൻ കഴിയുന്ന രീതിയിലായിരിക്കും സ്ഥാപനത്തിന്റെ പ്രവർത്തനമെന്ന് ഉദ്ഘാടനച്ചടങ്ങിൽ ഭാരവാഹികൾ വിശദീകരിച്ചിരുന്നു.

അംഗങ്ങളിൽ നിന്ന് ഓഹരിയായും നിക്ഷേപമായും സമാഹരിക്കുന്ന തുക വിവിധ വ്യാപാര, നിർമാണ മേഖലകളിൽ നിക്ഷേപിച്ച് ലഭിക്കുന്ന ലാഭം നിക്ഷേപകർക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം.

മാംസ ഉൽപ്പാദന-വിതരണ മേഖലയിൽ ഉൾപ്പെടെ വൻ പദ്ധതികളും അന്ന് പ്രഖ്യാപിച്ചിരുന്നു. 30 ഏക്കറിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഫാം ആരംഭിക്കുമെന്നും കർഷകരെയും കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി ആടുമാടുകളെ വളർത്തുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. റോഡ് നിർമാണ കരാറുകൾ ഏറ്റെടുക്കുന്നതടക്കമുള്ള പദ്ധതികളും മുന്നോട്ടുവച്ചിരുന്നു.

തുടക്കം മുതൽ തന്നെ ഹലാൽ ഫായിദ രാഷ്‌ട്രീയ വിവാദത്തിലായിരുന്നു. ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ടാണ് സിപിഎം ഇത്തരം ഒരു സ്ഥാപനം തുടങ്ങിയതെന്ന ആരോപണം ശക്തമായിരുന്നു. ഇസ്‌ലാമിക് ബാങ്കിങ് മാതൃകയിലാണ് സ്ഥാപനം പ്രവർത്തിക്കുകയെന്ന പ്രഖ്യാപനത്തിനെതിരെ ബിജെപി  രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിലവിലുള്ള നിയമപരമായ ചട്ടക്കൂടിൽ ഇത്തരമൊരു ബാങ്കിങ് സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്നതായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം.

 

Tags: Pinarayi VijayanIslamic bank
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies