വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 03:29 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വേഷത്തില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലൂടെയാണ് 38കാരന്‍ കമന്റേറ്ററായി പുതിയ ഇന്നിങ്‌സിന് തുടക്കമിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അനുഭവസമ്പത്ത് ഇനി കമന്ററി ബോക്‌സില്‍ പങ്കുവയ്‌ക്കാനാണ് രഹാനെയുടെ തീരുമാനം. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിനും സോണി ലിവിനുമായി കമന്ററി നടത്തുമെന്ന് താരം അറിയിച്ചു.

”ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ടെസ്റ്റ് കമന്ററിയില്‍ അരങ്ങേറ്റം കുറിക്കുന്നതില്‍ ഏറെ ആവേശമുണ്ട്. ടെസ്റ്റ് ക്രിക്കറ്റാണ് നമ്മുടെ കായിക ഇനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഫോര്‍മാറ്റ്. ഇത്രയും വര്‍ഷം ഇന്ത്യക്കായി ഈ ഫോര്‍മാറ്റില്‍ കളിച്ച ശേഷം മറ്റൊരു കാഴ്ചപ്പാടില്‍ നിന്ന് മത്സരത്തെ കാണാന്‍ കഴിയുന്നത് വലിയ അവസരമാണ്,” രഹാനെ പറഞ്ഞു.

മത്സരത്തിലെ തന്ത്രങ്ങളും തീരുമാനങ്ങളും നിര്‍ണായക നിമിഷങ്ങളും ആരാധകര്‍ക്ക് കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ തന്റെ അനുഭവം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രഹാനെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം.

ഇന്ത്യയ്‌ക്കായി 85 ടെസ്റ്റുകളില്‍ നിന്ന് 5,077 റണ്‍സാണ് രഹാനെ നേടിയത്. 12 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായും രഹാനെ തിളങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ 2-1ന് ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ച നായകന്‍ എന്ന നേട്ടവും രഹാനെയ്‌ക്കുണ്ട്. ആറ് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ നാല് മത്സരങ്ങളില്‍ വിജയം നേടുകയും രണ്ട് മത്സരങ്ങള്‍ സമനിലയിലാകുകയും ചെയ്തു. തോല്‍വി അറിയാതെയാണ് രഹാനെ ക്യാപ്റ്റന്‍സി അവസാനിപ്പിച്ചത്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് 15ന് ഗാള്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23ന് കൊളംബോയില്‍ തുടങ്ങും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് പരമ്പര നടക്കുന്നത്. കളിക്കാരനെന്ന നിലയില്‍ ഇന്ത്യയുടെ വിജയങ്ങള്‍ക്കൊപ്പം നിന്ന രഹാനെ ഇനി കമന്ററി ബോക്‌സിലിരുന്ന് തന്റെ ക്രിക്കറ്റ് അറിവ് ആരാധകരുമായി പങ്കുവെക്കുമ്പോള്‍, ശ്രീലങ്കന്‍ പരമ്പര അദ്ദേഹത്തിന്റെ കരിയറിലെ പുതിയ അധ്യായത്തിനും തുടക്കമാകും.

Tags: Ajinkya Rahanecommentorindia vs srilanka match
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies