അമിത് ഷായെതിരെ പാർലമെന്ററി വിരുദ്ധ പരാമർശം; രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്, ഓഗസ്റ്റ് 28നകം മറുപടി നൽകണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷായെതിരെ പാർലമെന്ററി വിരുദ്ധ പരാമർശം; രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്, ഓഗസ്റ്റ് 28നകം മറുപടി നൽകണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 07:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്‌സഭയിൽ പാർലമെന്ററി വിരുദ്ധമായ ഭാഷ ഉപയോഗിച്ചെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ലോക്‌സഭാ പ്രിവിലേജസ് കമ്മിറ്റിയാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്.

2026 ഓഗസ്റ്റ് 28നകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം. ജൂലൈ 30-ന് സഭയിൽ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെതിരെ രാഹുൽ ഗാന്ധി മോശമായ രീതിയിൽ സംസാരിച്ചതാണ് നോട്ടീസിന് കാരണമായത് . പാർലമെന്റിന്റെ ചട്ടങ്ങളും മര്യാദകളും ലംഘിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടത്തിയതെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി എംപിമാരായ അനുരാഗ് താക്കൂറും സഞ്ജയ് ജയ്‌സ്വാളും നേരത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് പരാതി നൽകിയിരുന്നു. ലോക്‌സഭയിൽ ഉപയോഗിച്ച ഭാഷ പാർലമെന്ററി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഈ പരാതിയാണ് ഇപ്പോൾ ലോക്‌സഭാ പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയിലെത്തിയത്. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി കമ്മിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 28നകം മറുപടി നൽകണമെന്ന നിർദേശം ഇതിന്റെ ഭാഗമായാണ് നൽകിയിരിക്കുന്നത്.

അമിത് ഷായ്‌ക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട പരാതിയിലും ഇതേ പശ്ചാത്തലത്തിലാണ് അവകാശലംഘന നടപടി ആരംഭിച്ചിരിക്കുന്നത്. പ്രിവിലേജസ് കമ്മിറ്റിക്ക് രാഹുൽ ഗാന്ധി നൽകുന്ന വിശദീകരണത്തിന് പിന്നാലെയായിരിക്കും വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകുക.

 

Tags: Lok SabhaRahul GandhiAmit ShahFEATURED2Parliamentary Privilege Notice
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies