പാലക്കാട്ട് വൻ ലഹരിവേട്ട: ബംഗളൂരുവിൽ നിന്നെത്തിച്ച ഒരു കോടിയുടെ മയക്കുമരുന്നുമായി ദമ്പതികളും സുഹൃത്തും ഒലവക്കോട്ട് പിടിയിൽ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട്ട് വൻ ലഹരിവേട്ട: ബംഗളൂരുവിൽ നിന്നെത്തിച്ച ഒരു കോടിയുടെ മയക്കുമരുന്നുമായി ദമ്പതികളും സുഹൃത്തും ഒലവക്കോട്ട് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 12:51 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വരാനിരിക്കുന്ന ഓണാഘോഷ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന വൻ മയക്കുമരുന്ന് ശേഖരം പാലക്കാട്ട് പോലീസ് പിടികൂടി. സംഭവത്തിൽ മംഗലാപുരം സ്വദേശിനിയായ യുവതിയും ഭർത്താവും സുഹൃത്തുമടക്കം മൂന്നുപേരാണ് പോലീസിന്റെ പിടിയിലായത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരെയാണ് ഒലവക്കോട്ട് വെച്ച് പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്.

എംഡിഎംഎ അടക്കം ഒരു കിലോയോളം വരുന്ന മാരക ലഹരിമരുന്ന് ശേഖരമാണ് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. എംഡിഎംഎയ്‌ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറിൽ ബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായി മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ പാലക്കാട് നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘം വലയിലായത്.

പോലീസിനെ വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞുപോകാൻ ശ്രമിച്ച കാറിനെ പിന്തുടർന്ന് അതിസാഹസികമായാണ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത്. ഓണക്കാലത്തെ സ്പെഷ്യൽ വിൽപ്പന ലക്ഷ്യമിട്ടാണ് ഇത്രയും ഭീമമായ അളവിൽ ബംഗളൂരുവിൽ നിന്ന് എംഡിഎംഎയും മറ്റ് മയക്കുമരുന്നുകളും കേരളത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

പിടിയിലായവർ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നാണ് പോലീസിന്റെ സംശയം. പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയാ റാക്കറ്റിനെക്കുറിച്ച് പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.

Tags: Palakkad Drug Bust NewsMDMA Seizure Olavakkode PalakkadKerala Police Onam Drug RaidBangalore Kerala Drug Trafficking Case
Share
Tweet
SendShare

More News from this section

മെസ്സി പണപ്പിരിവ് വിവാദത്തിൽ 22.6 കോടിയുടെ നികുതിവെട്ടിപ്പ്; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗിനെതിരെ സെൻട്രൽ GST അന്വേഷണം, ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു

രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ നേതൃത്വത്തിൽ സമാജോത്സവം നടന്നു

തൃശൂരിൽ നടുക്കുന്ന കൊലപാതകം; 71 കാരിയായ അമ്മയെ വെട്ടിക്കൊന്ന് മകൻ, 46കാരൻ കസ്റ്റഡിയിൽ

What Is Drowning?

കാസർഗോഡ് സഹോദരങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങിമരിച്ചു

ഹരിപ്പാട്ട് വീട്ടിനുള്ളിൽ വൃദ്ധനെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: 6 പവന്റെ സ്വർണം കവർന്നു; കൊലപാതകത്തിൽ നടുങ്ങി നാട്

ഓണക്കാലത്ത് ലഹരി ഒഴുക്കാൻ സമ്മതിക്കില്ല, പോലീസ് വീഴ്ച വരുത്തിയാൽ നടപടി: രമേശ് ചെന്നിത്തല, കാലടി സർവകലാശാലയിലെ ശവമഞ്ചസമരം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി

Latest News

‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

പാലക്കാട്ട് വൻ ലഹരിവേട്ട: ബംഗളൂരുവിൽ നിന്നെത്തിച്ച ഒരു കോടിയുടെ മയക്കുമരുന്നുമായി ദമ്പതികളും സുഹൃത്തും ഒലവക്കോട്ട് പിടിയിൽ

നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി

ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ

താരാപീഠിലെ ഹോട്ടലിൽ വൻ തീപിടിത്തം: 7 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

പാലയാട് ക്യാമ്പസിൽ ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies