മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍; 18-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍; 18-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 03:11 pm IST
Facebook
Twitter
WhatsAppTelegram

കാര്‍ഡിഫ്: ഇംഗ്ലീഷ് ഫുട്‌ബോള്‍ സീസണിന് ഗംഭീര തുടക്കമിട്ട് ആഴ്സണല്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ആഴ്സണല്‍ 18-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം സ്വന്തമാക്കി. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള ഈ വിജയം ആഴ്സണലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

മത്സരം തുടങ്ങി വെറും 23 സെക്കന്‍ഡിനുള്ളില്‍ തന്നെ ആഴ്സണല്‍ ലീഡെടുത്തു. മൈല്‍സ് ലൂയിസ്-സ്‌കെല്ലിയുടെ മനോഹരമായ റിവേഴ്‌സ് പാസില്‍ നിന്ന് റിക്കാര്‍ഡോ കലാഫിയോറി പന്ത് വലയിലെത്തിക്കുകയായിരുന്നു. ജിയാന്‍ലൂയിജി ഡൊന്നറുമ്മയെ മറികടന്ന് ഇറ്റാലിയന്‍ താരം പന്ത് വലയിലെത്തിച്ചു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്.

അല്‍പസമയത്തിനകം സിറ്റിക്ക് സമനില നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഫില്‍ ഫോഡന്റെ ഷോട്ട് ആഴ്സണല്‍ ഗോള്‍കീപ്പര്‍ ഡേവിഡ് റായ തകര്‍പ്പന്‍ ഡൈവിലൂടെ തടഞ്ഞു. 28-ാം മിനിറ്റില്‍ ആഴ്സണല്‍ ലീഡ് രണ്ടാക്കി. ടീമിനായി അരങ്ങേറ്റം കുറിച്ച ക്രിസ്റ്റോസ് സോളിസ് അബ്ദുകോദിര്‍ ഖുസനോവിന് പിന്നിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലക്ഷ്യത്തിലേക്ക് ഒരു ഉയര്‍ന്ന ഹെഡര്‍ നല്‍കി. പന്ത് സ്വീകരിച്ച കായ് ഹാവെര്‍ട്‌സ് അനായാസം വലയിലെത്തിച്ചു.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനകം ആഴ്സണല്‍ മൂന്നാം ഗോളും നേടി. സോളിസിന്റെ താഴ്ന്ന പാസ് സ്വീകരിച്ച മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ജോസ്‌കോ ഗ്വാര്‍ഡിയോളിനെ മറികടന്ന് മുന്നേറി. ഗോള്‍കീപ്പര്‍ ഡൊന്നറുമ്മയും മുന്നോട്ടിറങ്ങിയതിനാല്‍ ഒഴിഞ്ഞ വലയിലേക്ക് ഒഡെഗാര്‍ഡ് പന്ത് എത്തിക്കുകയായിരുന്നു. പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റി ഒരേസമയം മൂന്ന് താരങ്ങളെ മാറ്റി ഇറക്കിയെങ്കിലും മത്സരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായില്ല. ഒമര്‍ മര്‍മൂഷ്, മാര്‍ക് ഗുഹി എന്നിവരുള്‍പ്പെടെയുള്ള താരങ്ങള്‍ പകരക്കാരായി ഇറങ്ങി.

മത്സിലുടനീളം ആധിപത്യം പുലര്‍ത്തിയ ആഴ്സണല്‍ പുതിയ പ്രീമിയര്‍ ലീഗ് സീസണിലെ എതിരാളികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിജയത്തിലൂടെ നല്‍കിയത്. അതേസമയം, പെപ് ഗ്വാര്‍ഡിയോളയ്‌ക്ക് ശേഷം ടീമിന്റെ ചുമതലയേറ്റ എന്‍സോ മാരെസ്‌കയ്‌ക്ക് പരിശീലകനെന്ന നിലയിലെ ആദ്യ മത്സരത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

Tags: FA Community ShieldArsenal Thrash Manchester CityTo Clinch 18th Title
Share
Tweet
SendShare

More News from this section

ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും

ക്രിസ്റ്റ്യാനോ റൊണാള്‍-ഡോജോര്‍ജിന റോഡ്രിഗസ് വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി; സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

‘ഇത് ഒരുപക്ഷേ എന്റെ അവസാന വര്‍ഷമായിരിക്കും’; വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലയെ വീഴ്‌ത്തി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

Latest News

ചൈനയ്‌ക്കെതിരായ സമനില; റഫറിയിങ്ങിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വനിതാ ഹോക്കി പരിശീലകന്‍ ഷൂര്‍ദ് മറൈന്‍

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

രാമായണം കേവലം കഥയല്ല, മനുഷ്യജീവിതത്തിലെ സംഘർഷങ്ങൾക്ക് പരിഹാരമാർഗം; ആഴത്തിലുള്ള പഠനം അനിവാര്യം: വി. മുരളീധരൻ എംഎൽഎ

‘ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് പിന്നിൽ?’; പഹൽഗാമിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ

മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍; 18-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം

16കാരിയുടെ മരണം; പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തൽ; 21കാരനായ ആൺസുഹൃത്ത് അറസ്റ്റിൽ

ഭാരതീയതയിലുള്ള വിശ്വാസമാണ് യുവശക്തിയുടെ പ്രധാന കരുത്ത്: അഡ്മിറല്‍ ആർ. ഹരികുമാർ; ബ്രിട്ടീഷുകാരും തുടർന്നുവന്ന ഭരണാധികാരികളും യഥാർത്ഥ ചരിത്രം മറച്ചുവെച്ചു: എസ്. സുദർശൻ

സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies