വന്ദേമാതരം ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്ട്രീയത്തിന് അടിയറവയ്ക്കൽ: എം ടി രമേശ്
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേമാതരം ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കൽ: എം ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 05:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്ന കേരള സർക്കാരിന്റെ നടപടി രാജ്യത്തിന് തന്നെ അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്ദേമാതരം ആലപിച്ചപ്പോഴാണ് കേരള സർക്കാർ അതിൽ നിന്ന് വിട്ടുനിന്നത്.

കോൺഗ്രസ് നേതൃത്വം നൽകുന്ന ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ച സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ മാത്രം എന്തുകൊണ്ടാണ് ഇതിൽ നിന്ന് മാറിനിന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണം. കോൺഗ്രസ് ചരിത്രത്തിൽ പാർട്ടി സമ്മേളനങ്ങളിലും, പൊതുപരിപാടികളിലും വന്ദേമാതരം ആലപിച്ചിട്ടുള്ളതാണ്. എഐസിസി ആസ്ഥാനത്തും വന്ദേമാതരം ആലപിച്ച സാഹചര്യത്തിൽ കേരളത്തിൽ മാത്രം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന് എന്താണ് കാരണം?

മുസ്ലിം ലീഗിന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും, എസ്.ഡി.പി.ഐയുടെയും സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് സ്വന്തം ദേശീയ നിലപാടുപോലും ഉപേക്ഷിച്ചിരിക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വി.ഡി. സതീശൻ കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണോ, അതോ മുസ്ലിം ലീഗിന്റെ മുഖ്യമന്ത്രിയാണോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്.

ആഗസ്റ്റ് 14ന് യു.ഡി.എഫിന് ഒരു നിലപാടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആ നിലപാട് എന്താണെന്ന് യു.ഡി.എഫ് നേതൃത്വം കേരളത്തിലെ ജനങ്ങളോട് പറയണം. കോൺഗ്രസിന്റെ ദേശീയ നിലപാട് ഒന്നും കേരളത്തിലെ കോൺഗ്രസ് സർക്കാരിന്റെ നിലപാട് മറ്റൊന്നുമാകുന്നത് അംഗീകരിക്കാനാകില്ല.

1937-ൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉയർത്തിയ എതിർപ്പിന്റെ ചരിത്രം രാജ്യം മറന്നിട്ടില്ല. തുടർന്ന് മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയ ആവശ്യങ്ങൾ ശക്തിപ്പെട്ടതും ഒടുവിൽ രാജ്യവിഭജനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതും ചരിത്രത്തിലെ വസ്തുതകളാണ്. ആ ചരിത്രത്തെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യാതെ, അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയാണ് വേണ്ടത്.

1937-ൽ വന്ദേമാതരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച, 1947-ൽ രാജ്യവിഭജനം. ഈ ചരിത്ര പശ്ചാത്തലം മറന്നുകൊണ്ട് 2026-ലും ദേശീയ ചിഹ്നങ്ങളെ മത-രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമാക്കുന്ന സാഹചര്യം ഉണ്ടാകുന്നത് അതീവ ആശങ്കാജനകമാണ്.

രാജ്യത്തിന്റെ ദേശീയ ജീവിതത്തിൽ നിന്ന് കേരളത്തെ വേറിട്ടുനിർത്താനുള്ള ഒരു രാഷ്‌ട്രീയ അന്തരീക്ഷം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ല. ദേശീയതയ്‌ക്ക് മതരാഷ്‌ട്രീയത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. വന്ദേമാതരം ഒരു പാർട്ടിയുടെയോ ഒരു വിഭാഗത്തിന്റെയോ മാത്രം ഗാനമല്ല, സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ അവിഭാജ്യ ഭാഗവും, ദേശീയബോധത്തിന്റെ പ്രതീകവുമാണ്.

കേരളത്തിൽ മതത്തിന്റെ പേരിൽ ജില്ല ലീഗ് നേരത്തെ ആവശ്യപ്പെട്ടു. ഇപ്പോൾ വന്ദേമാതരത്തിനെതിരെ നിലപാട് സ്വീകരിച്ചു. വീണ്ടും ഒരു വിഭജനവാദത്തിലേക്ക് ഈ രാജ്യത്തെ എത്തിക്കാൻ ലീഗിനുവേണ്ടി വി.ഡി. സതീശൻ പരിശ്രമിക്കുകയാണ്. അതുകൊണ്ട് രണ്ടാം മുഹമ്മദലി ജിന്നമാരുടെ ആഹ്വാനം കേട്ടുകൊണ്ട് മലയാളികൾക്കാകെ അപമാനമുണ്ടാക്കിവെക്കുന്ന ഈ സമീപനത്തിൽ രാജ്യം മുഴുവൻ കേരളത്തിന്റെ ഈ ദുസ്ഥിതിയോർത്ത് ആശങ്ക ഉണ്ടാവുകയാണ്.

രാജ്യത്തിന്റെ ദേശീയബോധത്തെ ദുർബലപ്പെടുത്തുന്ന ഏത് രാഷ്‌ട്രീയ നീക്കത്തെയും ബിജെപി ശക്തമായി എതിർക്കും. ലീഗിന്റെ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ ജനാധിപത്യപരമായ പ്രക്ഷോഭവും ബിജെപി സംഘടിപ്പിക്കും. കേരളത്തിന്റെ ദേശീയബോധത്തെ ഒരു രാഷ്‌ട്രീയ ഒത്തുതീർപ്പിനും അടിയറവയ്‌ക്കാൻ അനുവദിക്കില്ലെന്നും എം.ടി. രമേശ് പറഞ്ഞു.

Tags: M.T RAMESH
Share
Tweet
SendShare

More News from this section

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഘനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

 പതിനൊന്നും പതിമൂന്നും വയസുള്ള സഹോദരിമാരെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം വീതം കഠിനതടവ്

Latest News

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ഫെറാന്‍ ടോറസ്; 2031 വരെ കരാര്‍

വന്ദേമാതരം ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കൽ: എം ടി രമേശ്

ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ

മസൂദ് അസ്ഹറിന്റെ ജിഹാദി പ്രസംഗം തലയ്‌ക്ക് പിടിച്ചു; മദ്രസയുടെ പേരിൽ പിരിച്ച പണം പാകിസ്താനിലെ ഭീകരസംഘടനയ്‌ക്ക്; ജെയ്‌ഷെ മുഹമ്മദ് ബന്ധമുള്ള യുവാവ് അറസ്റ്റിൽ

സ്വാതന്ത്ര്യദിനത്തിന് മുമ്പ് വൻ ഭീകരവേട്ട; ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് മലയാളികളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies