ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: കരിവെള്ളൂർ കൂക്കാനത്ത് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. വെരീക്ക സ്വദേശി സി.വി. സനൽ കുമാറാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10.30ഓടെയാണ് സനൽ കുമാർ ഭാര്യ പ്രജിഷയുടെ വീട്ടിലെത്തിയത്. പെട്രോൾ നിറച്ച കാനുമായെത്തിയ സനൽ കുമാർ പ്രജിഷയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അക്രമത്തിനിടെ സനൽ കുമാറിനും ഗുരുതരമായി പൊള്ളലേറ്റു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

തീകൊളുത്തിയതിനെ തുടർന്ന് പ്രജിഷയ്‌ക്കും അമ്മ പദ്മിനിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share