ആട്ടം സ്റ്റാർട്ട്... ഗെയിം ഓൺ... കേരള വൈബ്; ജെൻ സി സ്റ്റൈലിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ… കേരള വൈബ്; ജെൻ സി സ്റ്റൈലിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 11:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ! കേരള വൈബ്… വീ ആർ ലോക്ക്ഡ് ഇൻ… ആവേശത്തിന്റെ പുതിയ താളവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ പരിഷ്കരിച്ച ഔദ്യോ​ഗിക ​ഗാനം പുറത്തിറക്കി. കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊർജ്ജം ഉൾക്കൊണ്ട്, തികച്ചും വ്യത്യസ്തമായി ജെൻ സി ശൈലിയിലാണ് ഇത്തവണ ​ഗാനം റീമിക്സ് ചെയ്ത് ഒരുക്കിയിരിക്കുന്നത്. വൺ ബീറ്റ്, വൺ ലീഗ്, വൺ ടീം എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തിയ ​ഗാനം കെസിഎൽ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്.

​പുതിയ തലമുറയുടെ ക്രിക്കറ്റ് ആവേശത്തെ കൃത്യമായി വരച്ചുകാട്ടുന്നതാണ് ഗാനത്തിന്റെ വരികൾ. ‘മഴയോ… വെയിലോ… സ്റ്റിൽ വീ പ്ലേ, എവരി ഡേയ്സ് എ മാച്ച് ഡേ’ എന്ന് തുടങ്ങുന്ന വരികളിൽ കളിയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ട്. ‘ഗ്രൗണ്ടിൽ ഡ്രീംസ്… ഫുൾ സെൻഡ്! സ്ക്വാഡ് റെഡി… നോ പ്രിറ്റെൻഡ്!’, ‘ബാറ്റിൽ പവർ… ഷോട്ട് ഗോസ് ബൂം! ഗാലറി മൊത്തം… ഷേക്ക് ദ സ്റ്റാൻഡ്സ്!’ തുടങ്ങി ജെൻ സി ശൈലിയിലുള്ള വരികളും ​ഗാനത്തിന്റെ പ്രത്യേകതയാണ്. ‘നമ്മൾ വരുമ്പോ എനർജി ലെവൽ അപ്പ്… ബൗണ്ടറി പോയാൽ എവരിബഡി ജമ്പ്’ എന്ന് പാടിയാണ് ഈ ഗാനം ആരാധകരെ ആവേശക്കൊടുമുടിയിലേറ്റുന്നത്.

​പ്രശസ്ത പിന്നണി ഗായകനും ലൈവ് പെർഫോമറുമായ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അർജുൻ വിജയ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സീ തെലുങ്ക് സരിഗമപ 2021-ലെ സെമി ഫൈനലിസ്റ്റായ അർജുൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. വിവേക് സാഗറിന്റെ സംഗീതത്തിൽ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്ദേഹം അനിരുദ്ധ് രവിചന്ദർ, തമൻ എസ്, രവി ബസ്രൂർ തുടങ്ങിയ ഇന്ത്യൻ സംഗീത ലോകത്തെ മുൻനിരക്കാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര സംഗീത രംഗത്തും സജീവമായ അർജുന്റെ സമീപകാലത്ത് പുറത്തിറങ്ങിയ തെലുങ്ക് പ്രണയ ​ഗാനം ലാവെൻഡർ സരീ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

​ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത സംഗീത സംവിധായകൻ കാർത്തിയാണ് പുതിയ തലമുറയെ ആവേശം കൊള്ളിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സിനിമാ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പുറമെ കായിക മാമാങ്കങ്ങളുടെ ആന്തം ഒരുക്കുന്നതിൽ ശ്രദ്ധേയമാണ് ഇദ്ദേഹം. കല്യാണം കനമണീയം ജീവിതം, ധീര, ഉന്ദാ ലേദാ, 1134 തുടങ്ങിയ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങൾക്ക് സംഗീതം നൽകിയ കാർത്തി കേരള ക്രിക്കറ്റ് ലീഗിന്റെ 2024, 2026 പതിപ്പുകൾക്കും വിദർഭ, ഛത്തീസ്ഗഡ് പ്രീമിയർ ലീഗുകൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. കാർത്തിയുടെ മാസ്മരിക സംഗീതവും അർജുന്റെ ഊർജ്ജസ്വലമായ ആലാപനവും ചേരുമ്പോൾ കെസിഎൽ ​ഗാനം ആരാധകർക്ക് സമ്മാനിക്കുന്നത് പുതിയ അനുഭവമാണ്.

Tags: sportsSUBKCL
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies