റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണന്‍ (24) ആണ് മരിച്ചത്. അഴീക്കോട് ആനിവയലിലാണ് അപകടം. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം.

ഇന്‍സ്റ്റഗ്രാമില്‍ കുളത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന അനിരുദ്ധ് പെണ്‍സുഹൃത്തിനൊപ്പം സ്ഥലത്തെത്തിയത്. സുഹൃത്തിനെ കരയില്‍ നിര്‍ത്തിയശേഷം കുളത്തിലിറങ്ങിയ അനിരുദ്ധ് മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുളത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Share