83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 09:36 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: തോല്‍വിയുടെ വക്കില്‍ നിന്ന് അതിശയകരമായ തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ബോണ്‍മൗത്തിനെ 2-1ന് കീഴടക്കി സിറ്റി വിജയത്തുടക്കം കുറിച്ചു. കളിയില്‍ തുടക്കം മുതല്‍ സിറ്റിക്ക് മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും 83-ാം മിനിറ്റ് വരെ അവര്‍ തോല്‍വിയെ നേരിട്ടു. 26-ാം മിനിറ്റില്‍ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ മാര്‍ക്കസ് ടാവെര്‍നിയര്‍ ബോണ്‍മൗത്തിന് ലീഡ് സമ്മാനിച്ചു.

സമനിലയ്‌ക്കായി സിറ്റി നടത്തിയ ശ്രമങ്ങള്‍ക്ക് 84-ാം മിനിറ്റിലാണ് ഫലം കണ്ടത്. കോര്‍ണറിന് പിന്നാലെ റയാന്‍ ചെര്‍ക്കി നല്‍കിയ ക്രോസ് ഐവറി കോസ്റ്റ് പ്രതിരോധതാരം മാര്‍ക്ക് ഗ്യൂയി ഹെഡ് ചെയ്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-1. സമനിലയില്‍ മത്സരം അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇന്‍ജുറി ടൈമില്‍ സിറ്റി വിജയഗോള്‍ കണ്ടെത്തിയത്. 92-ാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ സിറ്റിയുടെ ജയം ഉറപ്പിച്ചു.

രണ്ടാം ഗോളിനും അസിസ്റ്റ് നല്‍കിയത് ചെര്‍ക്കി തന്നെ. വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് ഗോളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. പെപ് ഗ്വാര്‍ഡിയോളയ്‌ക്ക് ശേഷം പുതിയ പരിശീലകന്‍ എന്‍സോ മരെസ്‌കയുടെ കീഴിലെ സിറ്റിയുടെ ആദ്യ മത്സരമായിരുന്നു ഇത്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സിറ്റി പുതിയ സീസണിലും കിരീട പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് പോയിന്റുമായി സിറ്റി നിലവില്‍ ഏഴാം സ്ഥാനത്ത്. വമ്പന്‍ വിജയത്തോടെ സീസണ്‍ തുടങ്ങിയ ബ്രൈറ്റണാണ് ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ആഴ്സണലും വിജയത്തോടെയാണ് തുടങ്ങിയതെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ്.

Tags: manchester citypremier leagueBournemouth
Share
Tweet
SendShare

More News from this section

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies