കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2026, 02:09 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: കാമുകിക്കൊപ്പം ആഡംബര ജീവിതം നയിക്കാനും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങിനല്‍കാനുമായി വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. അസം ജോര്‍ഹത്ത് സ്വദേശിയായ യഷ് ധനുക അഗര്‍വാള്‍ (25) ആണ് പിടിയിലായത്. വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് അഹമ്മദാബാദിലേക്ക് കടന്ന ഇയാളെ പിതാവ് പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ യഷ് പിതാവിന്റെ മുറിയിലെ ലോക്കര്‍ പൊളിച്ച് പണവും സ്വര്‍ണവും എടുത്ത് കടന്നുകളയുകയായിരുന്നു. ലോക്കര്‍ പൊളിക്കാന്‍ വെല്‍ഡിങ് തൊഴിലാളിയുടെ സഹായവും തേടിയതായി പൊലീസ് പറഞ്ഞു. മോഷണത്തിന് പിന്നാലെ അഹമ്മദാബാദിലേക്ക് കടന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിന്തുടര്‍ന്നു. ഇതിനിടെ പിന്നാലെയെത്തിയ പിതാവ് യഷിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.

പുബലി ദത്ത എന്ന കാമുകിക്കായാണ് മോഷ്ടിച്ച പണത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചതെന്ന് യഷിന്റെ മൊഴിയില്‍ പറയുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചതായും 1.5 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ കാമുകിക്ക് വാങ്ങിനല്‍കിയതായും പൊലീസ് കണ്ടെത്തി. ബാക്കി തുക ഇരുവരും വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാനായി ഉപയോഗിച്ചതായാണ് വിവരം.

ജിത്തു സോമനി, രോഹിത്ത് പ്രസാദ് എന്നിവരടക്കമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നും ഇവരാണ് പണം മോഷ്ടിക്കാനുള്ള ആശയം നല്‍കിയതെന്നും യഷ് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കാമുകിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കേസിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും മോഷണം പോയ പണവും സ്വര്‍ണവും വീണ്ടെടുക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബിസിനസ് ആവശ്യത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തെക്കുറിച്ച് യഷിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ മൊഴി.

Tags: loveryouth arrestedLuxury lifemoney theft
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies